HomeNewsHealthഭിന്നശേഷികാർക്ക് സ്പെഷ്യൽ വാക്സിനേഷൻ ക്യാമ്പ് നടത്തി മലപ്പുറം നഗരസഭ

ഭിന്നശേഷികാർക്ക് സ്പെഷ്യൽ വാക്സിനേഷൻ ക്യാമ്പ് നടത്തി മലപ്പുറം നഗരസഭ

malappuram-municipality-vaccination

ഭിന്നശേഷികാർക്ക് സ്പെഷ്യൽ വാക്സിനേഷൻ ക്യാമ്പ് നടത്തി മലപ്പുറം നഗരസഭ

മലപ്പുറം: കോവിഡ് പ്രതിരോധരംഗത്ത് ദേശീയതലത്തിൽവരെ ശ്രദ്ധിക്കപ്പെട്ട സംസ്ഥാനത്തെ മാതൃക നഗരസഭകളിൽ ഒന്നായ മലപ്പുറത്ത് കോവിഡ് പ്രതിരോധ രംഗത്ത് വീണ്ടും അപൂർവ്വ മാതൃകാ പ്രവർത്തനം നടന്നു. നഗരസഭയിലെ മുഴുവൻ ഭിന്ന ശേഷികാർക്കും, സമീപ പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്കും മുൻകൂട്ടി ബുക്കിംഗ് ഇല്ലാതെ സ്പോട്ട് രജിസ്ട്രേഷൻ നടത്തിയാണ് വാക്സിൻ നൽകിയത്. നൂറുകണക്കിന് ഭിന്നശേഷിക്കാർ ആണ് വാക്സിൻ എടുക്കാൻ ക്യാമ്പിലെത്തിയത്. നഗരസഭ ചെയർമാൻ മുജീബ് കാടേരി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സാധാരണ വളണ്ടിയർമാരെ പോലെ ക്യാമ്പിന് നേതൃത്വം നൽകി മാതൃകയായി. ജനപ്രതിനിധികൾക്ക് പുറമേ ട്രോമാകെയർ, ആർ.ആർ.ടി വളണ്ടിയർമാർ,ആശാവർക്കർമാർ എന്നിവർ വീൽചെയറിലും സ്ട്രെച്ചറു കളിലുയുമായി എത്തിയ രോഗികളെ കൊണ്ടുവന്നു ക്യാമ്പിൽ പങ്കെടുപ്പിച്ചു. ക്യാമ്പിൽ മുഴുവൻ പേർക്കും ഒന്നാംഘട്ട വാക്സിനേഷൻ നടത്തി നഗരസഭ സംസ്ഥാനത്ത് തന്നെ ആദ്യ ക്യാമ്പിന് തുടക്കമിട്ടു.
malappuram-municipality-vaccination
കൊറോണയുടെ രണ്ടാംഘട്ട വ്യാപനം മുതൽ നഗരസഭ തീർക്കുന്ന മാതൃക പദ്ധതികൾ മനസ്സിലാക്കാൻ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും, ആരോഗ്യമേഖലയിൽ നിന്നും ജനപ്രതിനിധികളും, ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരും നഗരസഭയിൽ നേരിട്ട് വന്നിരുന്നു. ഭിന്നശേഷി ക്യാമ്പ് നഗരസഭ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി. കെ. സക്കീർ ഹുസൈൻ, പി. കെ.അബ്ദുൽ ഹക്കീം, സിദ്ദീഖ് നൂറേങ്ങൽ, മറിയുമ്മ ശരീഫ് കോണോതൊടി, സി.പി. ആയിശാബി, കൗൺസിലർമാരായ മഹമൂദ് കോതേങ്ങൽ,ശിഹാബ് മൊടയങ്ങാടൻ, സി.കെ. സഹീർ, ശാഫി മൂഴിക്കൽ സെമീറ മുസ്തഫ, പി.സ്.എ ശബീർ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!