HomeNewsGeneralസര്‍ക്കാര്‍ ഇടപെട്ടു; തഹസില്‍ദാര്‍ ഇന്ന് സാഹിറയുടെ വീട് സന്ദര്‍ശിക്കും

സര്‍ക്കാര്‍ ഇടപെട്ടു; തഹസില്‍ദാര്‍ ഇന്ന് സാഹിറയുടെ വീട് സന്ദര്‍ശിക്കും

സര്‍ക്കാര്‍ ഇടപെട്ടു; തഹസില്‍ദാര്‍ ഇന്ന് സാഹിറയുടെ വീട് സന്ദര്‍ശിക്കും

കുറ്റിപ്പുറം: വീട്ടിലേക്ക് വഴിയില്ലാതെ വിഷമിച്ച സാഹിറയുടെ നിസ്സഹായവസ്ഥ വഴിമാറുന്നു. വീട്ടിലേക്കുള്ള വഴി കണ്ടെത്താന്‍ സര്‍ക്കാര്‍ ഇടപെടലുണ്ടായി. തിരൂര്‍ തഹസില്‍ദാര്‍ വര്‍ഗീസ് മംഗലം ബുധനാഴ്ച സാഹിറയുടെ കുറ്റിപ്പുറത്തെ വീട് സന്ദര്‍ശിക്കും.
യുവ എഴുത്തുകാരി സാഹിറ കുറ്റിപ്പുറത്തിന്റെ മിച്ചഭൂമിയിലെ വീട്ടിലേക്കുള്ള വഴി അടഞ്ഞതിനെക്കുറിച്ചുള്ള വാര്‍ത്തയെത്തുടര്‍ന്നാണ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടത്. സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തിരൂര്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശംനല്‍കി. എ.ഡി.എമ്മും വിഷയത്തിലിടപെട്ട് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. സ്ഥലം സന്ദര്‍ശിച്ചശേഷം ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് തഹസില്‍ദാര്‍ വര്‍ഗീസ് മംഗലം പറഞ്ഞു.
സര്‍ക്കാര്‍ പതിച്ചുനല്‍കിയ മിച്ചഭൂമിയിലാണ് സാഹിറയും കുടുംബവും കഴിയുന്നത്. സന്നദ്ധസംഘടനകളുടെ സഹായത്തോടെയാണ് വീടുനിര്‍മാണം പൂര്‍ത്തീകരിച്ചത്. സമീപത്തെ വ്യക്തിയുടെ പറമ്പിലൂടെയാണ് വീട്ടിലേക്ക് നടന്നിരുന്നത്. ഭൂവുടമ കല്ലുകള്‍ ഇറക്കിവെച്ചതോടെ വഴി അടയുകയായിരുന്നു. മിച്ചഭൂമി അനുവദിച്ചുതന്ന സര്‍ക്കാര്‍തന്നെ വിഷയത്തില്‍ ഇടപെടുമെന്ന പ്രതീക്ഷയിലായിരുന്നു സാഹിറ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!