HomeNewsPublic Issueറെയിൽവേക്കും പഞ്ചായത്തിനും പറയാനുള്ളത് സാങ്കേതികതടസ്സം; കോൺക്രീറ്റ് ചെയ്യാതെ പേരശ്ശന്നൂർ -പിഷാരിക്കൽ ക്ഷേത്രം റോഡ്

റെയിൽവേക്കും പഞ്ചായത്തിനും പറയാനുള്ളത് സാങ്കേതികതടസ്സം; കോൺക്രീറ്റ് ചെയ്യാതെ പേരശ്ശന്നൂർ -പിഷാരിക്കൽ ക്ഷേത്രം റോഡ്

perassanur-pishariyekkal-road

റെയിൽവേക്കും പഞ്ചായത്തിനും പറയാനുള്ളത് സാങ്കേതികതടസ്സം; കോൺക്രീറ്റ് ചെയ്യാതെ പേരശ്ശന്നൂർ -പിഷാരിക്കൽ ക്ഷേത്രം റോഡ്

കുറ്റിപ്പുറം : റെയിൽവേയും പഞ്ചായത്തും പരസ്പരം സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് കൈമലർത്തുമ്പോൾ യാത്രാദുരിതംമൂലം യാതന അനുഭവിക്കുന്നത് 50-ൽപ്പരം കുടുംബങ്ങൾ. പേരശ്ശന്നൂർ റെയിൽവേ ട്രാക്കിന്റെ തെക്കു ഭാഗത്തുള്ള ഒന്നരക്കിലോമീറ്ററോളം ദൂരംവരുന്ന പേരശ്ശന്നൂർ -പിഷാരിക്കൽ ക്ഷേത്രം റോഡ് ഉപയോഗിക്കുന്ന കുടുംബങ്ങളാണ് പതിറ്റാണ്ടുകളായി ദുരിതം നേടുന്നത്. ആനപ്പടി കോളനി ഉൾപ്പെടെ അമ്പതോളം വീട്ടുകാരുടെ ഗതാഗതത്തിനുള്ള ഏക മാർഗമാണ് ഈ റോഡ്. നേരത്തേ വീതി കുറഞ്ഞ ഇടവഴിയായിരുന്നു. വീടുകളുടെ എണ്ണം വർധിച്ചതോടെ ഇടവഴി റോഡാക്കാൻ താമസക്കാരിൽ ചിലർതന്നെ രംഗത്തിറങ്ങി. ഇവർ പണം നൽകിയാണ് പലരിൽനിന്നും ആവശ്യമായ സ്ഥലം വാങ്ങിയത്. റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കാൻ റെയിൽവേയുടെ അനുമതിപത്രം വേണമെന്ന നിലപാടിലാണ് പഞ്ചായത്ത് അധികൃതർ. റെയിൽവേ പാതയിൽനിന്ന് എഴരമീറ്റർ അകന്നാണ് റോഡുള്ളതെന്നതിനാൽ ആ സ്ഥലത്തിന് തങ്ങൾക്ക് അവകാശമില്ലെന്നും അതിനാൽ സമ്മതപത്രം നൽകാനാവില്ലെന്നുമാണ് റെയിൽവേയുടെ നിലപാട്.
perassanur-pishariyekkal-road
റെയിൽവേ അധികൃതർ സമ്മതപത്രം നൽകേണ്ട സാഹചര്യമില്ലെങ്കിൽ എന്തുകൊണ്ട് പഞ്ചായത്തിന് റോഡ് കോൺക്രീറ്റ് ചെയ്യാൻ ഫണ്ട് അനുവദിക്കുന്നതിലെ തടസ്സമെന്താണെന്നാണ് ഇവിടുത്തുകാർക്ക് മനസ്സിലാകാത്തത്. ഈ റോഡിൽനിന്ന് ആനപ്പടി കോളനിയിലേക്കുള്ള റോഡ് ബ്ളോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്തിട്ടുമുണ്ട്. റോഡ് തകരുമ്പോൾ താമസക്കാരിൽ ചിലർതന്നെ പണം ചെലവഴിച്ച് മണ്ണിട്ട് ഉയർത്തുമെങ്കിലും ശക്തമായ മഴയിൽ റോഡിലെ മണ്ണ് പുഴയിലേക്ക് ഒഴുകിപ്പോവുകയാണ് പതിവ്.അതോടൊപ്പം മണൽക്കള്ളക്കടത്ത് ലോറികളുടെ അനിയന്ത്രിതമായ യാത്രയും റോഡിന്റെ ദുരവസ്ഥയ്ക്ക് മറ്റൊരു കാരണമാകുന്നുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!