HomeNewsReligionപൂക്കാട്ടിയൂർ മഹാദേവക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഭാഗവത സപ്താഹയജ്ഞവും തുടങ്ങി

പൂക്കാട്ടിയൂർ മഹാദേവക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഭാഗവത സപ്താഹയജ്ഞവും തുടങ്ങി

പൂക്കാട്ടിയൂർ മഹാദേവക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഭാഗവത സപ്താഹയജ്ഞവും തുടങ്ങി

എടയൂർ: പൂക്കാട്ടിയൂർ മഹാദേവക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഭാഗവത സപ്താഹയജ്ഞവും തുടങ്ങി. പുല്ലൂർമന മണിവർണൻ നമ്പൂതിരിപ്പാടാണ് യജ്ഞാചാര്യൻ. രാവിലെ ആറിന് തന്ത്രി കാലടി പടിഞ്ഞാറേടത്തുമനയ്ക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടന്നു. വൈകീട്ട് മൂന്നിന് ശുകപുരം ദിലീപിന്റെ നേതൃത്വത്തിൽ ഖണ്ഡനട പഞ്ചാരിമേളമുണ്ടായി.
pookattiyoor-saptaham
തുടർന്ന് പൂക്കാട്ടിരി ദിവാകരപ്പൊതുവാൾ അനുസ്‌മരണസമ്മേളനം നടന്നു. മേളം ചാരിറ്റബിൾ ട്രസ്റ്റിന്റെ ദിവാകരപ്പൊതുവാൾ സ്‌മാരക ഉപഹാരം അവാർഡ് ജേതാവ് ശ്രീഹരി മലബാർ ദേവസ്വംബോർഡ് പ്രസിഡന്റ് എം.ആർ. മുരളിയിൽനിന്ന് ഏറ്റുവാങ്ങി. തന്ത്രി ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട്, മൂത്തമലമന പുരുഷോത്തമൻ നമ്പൂതിരിപ്പാട്, മലബാർ ദേവസ്വംബോർഡ് ഏരിയാ ചെയർമാൻ ബേബി ശങ്കർ, ദേവസ്വം ബോർഡ് അംഗം പവിത്രൻ, എടയൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. വേലായുധൻ, മേളം ട്രസ്റ്റ് ഭാരവാഹികളായ അഡ്വ. അജയൻ, കെ.പി. രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!