HomeNewsGeneralറേഷന്‍ മുന്‍ഗണനപ്പട്ടിക: ജില്ലയില്‍ ഒഴിവായത് 6563 സര്‍ക്കാര്‍ ജീവനക്കാര്‍

റേഷന്‍ മുന്‍ഗണനപ്പട്ടിക: ജില്ലയില്‍ ഒഴിവായത് 6563 സര്‍ക്കാര്‍ ജീവനക്കാര്‍

ration-card

റേഷന്‍ മുന്‍ഗണനപ്പട്ടിക: ജില്ലയില്‍ ഒഴിവായത് 6563 സര്‍ക്കാര്‍ ജീവനക്കാര്‍

തിരൂര്‍: റേഷന്‍ മുന്‍ഗണനപ്പട്ടികയില്‍ അനര്‍ഹരായി ഉള്‍പ്പെട്ടിരുന്നവരില്‍ ജില്ലയില്‍ ഇതുവരെ ഒഴിവായത് 6,563 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. പെന്‍ഷന്‍വാങ്ങുന്നവരായ 1,978 െേപരയും ഭക്ഷ്യസുരക്ഷാനിയമപ്രകാരം മുന്‍ഗണനപ്പട്ടികയില്‍ ഉള്‍പ്പെടുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്ത 5,416 െേപരയും പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ration-cardകഴിഞ്ഞമാസം 17 വരെയായിരുന്നു ഇത്തരക്കാര്‍ക്ക് സ്വയം ഒഴിവാകുന്നതിന് അവസരം നല്‍കിയിരുന്നത്. അങ്ങനെ 19 വരെയുള്ള കണക്കുകള്‍പ്രകാരം ജില്ലയില്‍ ആകെ ഒഴിവാക്കപ്പെട്ടവര്‍ 13,957 പേരാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ കൂടുതല്‍പ്പേര്‍ ഒഴിവായത് ഏറനാട് താലൂക്കിലാണ്-1,341 പേര്‍. തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, തിരൂര്‍, കൊണ്ടോട്ടി താലൂക്കുകളാണ് യഥാക്രമം പിന്നില്‍. പൊന്നാനി താലൂക്കിലാണ് ഏറ്റവും കുറവ്. 504 സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ഇവിടെ ഒഴിവായിട്ടുള്ളത്. മുന്‍ഗണനപ്പട്ടികയുടെ കരടുപട്ടിക തയ്യാറാക്കുന്ന സമയത്തുതന്നെ നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിരുന്നതായി ആക്ഷേപമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് സ്വയം ഒഴിവാകണമെന്ന് പൊതുവിതരണവിഭാഗം അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ശമ്പളം ലഭിക്കുന്നതിന് റേഷന്‍കാര്‍ഡ് ഹാജരാക്കണമെന്ന നിര്‍ദേശം വന്നതോടെയാണ് പലരും സ്വയം ഒഴിവാകാന്‍ അപേക്ഷിച്ചത്.

മുന്‍ഗണനപ്പട്ടികയില്‍നിന്ന് പുറത്തായവരുടെ എണ്ണം

(2017 സെപ്തംബര്‍ 19 വരെ) താലൂക്ക്- സര്‍ക്കാര്‍ ജീവനക്കാര്‍-പെന്‍ഷന്‍കാര്‍-മറ്റുവിഭാഗക്കാര്‍ എന്ന ക്രമത്തില്‍:

ഏറനാട്: 1341 394 609

തിരൂര്‍: 1169 173 1232

പെരിന്തല്‍മണ്ണ: 1033 310 545

നിലമ്പൂര്‍: 878 475 327

തിരൂരങ്ങാടി: 852 241 618

കൊണ്ടോട്ടി: 786 158 687

പൊന്നാനി: 504 227 1398

ആകെ: 6563 1978 5416


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!