HomeNewsInitiativesCommunity Service“റേഡിയോ എടയൂർ” കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ക്ഷീര കർഷകർക്ക് മെറ്റാറൈസിയം കിറ്റ് നൽകി

“റേഡിയോ എടയൂർ” കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ക്ഷീര കർഷകർക്ക് മെറ്റാറൈസിയം കിറ്റ് നൽകി

“റേഡിയോ എടയൂർ” കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ക്ഷീര കർഷകർക്ക് മെറ്റാറൈസിയം കിറ്റ് നൽകി

എടയൂർ: കേരകർഷകരുടെ പേടി സ്വപ്നമായ കൊമ്പൻ ചെല്ലിയെ തടയാൻ ക്ഷീര കർഷകരിലൂടെ പ്രതിരോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ “റേഡിയോ എടയൂർ” കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കേരള കാർഷിക സർവ്വകലാശാലയുടെ കണ്ണാറ വാഴ ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത മെറ്റാറൈസിയം (ജൈവ കുമിൾ) ക്ഷീര കർഷകർക്ക് (20 ഗ്രാം പായ്ക്കറ്റായി) വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ചീനിച്ചോട് പാൽ സംഭരണ കേന്ദ്രത്തിൽ വെച്ച് എടയൂർ കൃഷി ഓഫീസർ റജീന വാസുദേവൻ നിർവ്വഹിച്ചു. ചീനിച്ചോട് കിസാൻ ക്ഷീരോത്പാദക സംഘം സെക്രട്ടറി ലതാകുമാരി അധ്യക്ഷത വഹിച്ചു. ക്ഷീര സംഘം പ്രസിഡണ്ട് മുജീബ് പാലശ്ശേരി, റേഡിയോ എടയൂർ അഡ്മിൻ പാനൽ അംഗം ഉണ്ണികൃഷ്ണൻ, ക്ഷീര കർഷകർ എന്നിവർ സംബന്ധിച്ചു. ക്ഷീര കർഷകരുടെ സംശയങ്ങൾക്ക് കൃഷി ഓഫീസർ ശാസ്ത്രീയമായ വിവരണവും നൽകി. പ്രസ്തുത പദ്ധതി വഴി മെറ്റാറൈസിയം എന്ന ജൈവ കുമിൾ പരമാധി ക്ഷീര കർഷകരിലേക്കെത്തിക്കുമെന്ന് “റേഡിയോ എടയൂർ” ഭാരവാഹികൾ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!