HomeNewsGeneralകേരള മദ്രസാധ്യാപക ക്ഷേമനിധിയില്‍ അംഗത്വമെടുക്കാം

കേരള മദ്രസാധ്യാപക ക്ഷേമനിധിയില്‍ അംഗത്വമെടുക്കാം

madrasa-teacher

കേരള മദ്രസാധ്യാപക ക്ഷേമനിധിയില്‍ അംഗത്വമെടുക്കാം

മലപ്പുറം: കേന്ദ്ര സംസ്ഥാന സർക്കാരുകൾ, അർധ സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് പെൻഷൻ ലഭിക്കാൻ അർഹതയില്ലാത്തവരും 20നും 65നുമിടയിൽ പ്രായമുള്ളവരും നിലവിൽ മദ്രസാധ്യാപകരായി ജോലി ചെയ്യുന്നവർക്കും മദ്രസാധ്യാപക ക്ഷേമനിധിയിൽ അംഗത്വമെടുക്കാം. ക്ഷേമനിധിയിൽ അംഗമാകുന്നവർക്ക് 5000 മുതൽ 25,000 രൂപ വരെ ചികിത്സാ ധനസഹായം, വിവാഹത്തിനായുള്ള സഹായധനം, അംഗങ്ങളുടെ മക്കളിൽ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ മാർക്കും കരസ്ഥമാക്കുന്നവർക്ക് 2000 രൂപ ക്യാഷ് അവാർഡ് എന്നിവയും ലഭിക്കും. ക്ഷേമനിധി അംഗങ്ങൾക്ക് വീട് നിർമാണത്തിനായി രണ്ടര ലക്ഷം രൂപവരെ പലിശ രഹിത വായ്പയും ലഭിക്കും. കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ സെൽ, മദ്രസാധ്യാപക ക്ഷേമനിധിയുടെ കോഴിക്കോട് ഓഫീസ് അല്ലെങ്കിൽ www.mtwfs.kerala.gov.in ലും അപേക്ഷാഫോം ലഭിക്കും. ഫോൺ: 0495 2720577.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!