HomeNewsPublic Issueഅധ്യയനം ആരംഭിച്ച് മൂന്നാം മാസത്തിലേക്ക്; വേതനം ലഭിക്കാതെ അതിഥി അധ്യാപകർ

അധ്യയനം ആരംഭിച്ച് മൂന്നാം മാസത്തിലേക്ക്; വേതനം ലഭിക്കാതെ അതിഥി അധ്യാപകർ

teacher

അധ്യയനം ആരംഭിച്ച് മൂന്നാം മാസത്തിലേക്ക്; വേതനം ലഭിക്കാതെ അതിഥി അധ്യാപകർ

മലപ്പുറം: സംസ്ഥാനത്ത് പുതിയ അധ്യയനവർഷം സ്കൂളുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട ആറായിരത്തിലേറെ അധ്യാപകർക്ക് ഇതുവരെയും ശമ്പളം ലഭിച്ചില്ല. ജൂൺ, ജൂലായ് മാസങ്ങളിലെ ശമ്പളമാണ് ലഭിക്കാനുള്ളത്. എൽ.പി., യു.പി. വിഭാഗത്തിലെ അധ്യാപകന് ദിവസം 955 രൂപയും ഹൈസ്കൂൾ വിഭാഗത്തിൽ 1100 രൂപയും ഹയർസെക്കൻഡറി വിഭാഗത്തിൽ 1205 (ജൂനിയർ), 1455 (സീനിയർ) രൂപയുമാണ് വേതനം. സ്ഥിരം അധ്യാപകർക്ക് ശമ്പളം നൽകിവരുന്ന ധനവകുപ്പിനു കീഴിലെ ‘സ്പാർക്ക് ‘ വഴിയായിരുന്നു കഴിഞ്ഞവർഷംവരെ ദിവസവേതനക്കാർക്കും വിതരണംചെയ്തിരുന്നത്. എന്നാൽ ഈ അധ്യയനവർഷംമുതൽ ഇവരുടെ ശമ്പളവിതരണം ധനവകുപ്പിൽനിന്ന് വിദ്യാഭ്യാസവകുപ്പ് ഏറ്റെടുത്തു. എന്നാൽ ‘സ്പാർക്ക്’ വഴിയുണ്ടായിരുന്ന വിതരണരീതി ഫലപ്രദമായി നടപ്പാക്കാൻ വിദ്യാഭ്യാസവകുപ്പിന് കഴിഞ്ഞില്ല. ഇതാണ് ശമ്പളവിതരണം വൈകുന്നതിന് വഴിവെച്ചത്.
teacher
അധ്യാപകരുടെ വിവരശേഖരണം നടത്താൻ അനുയോജ്യരായ ഉദ്യോഗസ്ഥരെ ലഭിക്കാത്തതും പ്രശ്നമായിരുന്നു. പിന്നീട് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് കെ. സെക്‌ഷനിലെ മൂന്നു ജീവനക്കാരെ ഇതിനായി നിയോഗിച്ചു. എന്നിട്ടും ഫലമുണ്ടായില്ല. ഇതിനെത്തുടർന്ന് സ്പാർക്ക് വഴി തന്നെ ശമ്പളവിതരണം നടത്തണമെന്ന് അറിയിച്ച് ഇപ്പോൾ പൊതുവിദ്യാഭ്യാസഡയറക്ടർ ധനവകുപ്പിന് കത്തു നൽകിയതായി സൂചനയുണ്ട്. ഓണത്തിനു മുൻപ് ശമ്പളം ലഭിച്ചില്ലെങ്കിൽ ഓണാവധിക്കുശേഷം സമരം തുടങ്ങാനാണ് ദിവസവേതന അധ്യാപകക്കൂട്ടായ്മയുടെ തീരുമാനം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!