HomeNewsMeetingFelicitationഅധ്യാപകദിനത്തിൽ വിരമിച്ച 125 അധ്യാപകർക്ക് ആദരമൊരുക്കി മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി

അധ്യാപകദിനത്തിൽ വിരമിച്ച 125 അധ്യാപകർക്ക് ആദരമൊരുക്കി മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി

gurusreshta-marakkara-youth-league

അധ്യാപകദിനത്തിൽ വിരമിച്ച 125 അധ്യാപകർക്ക് ആദരമൊരുക്കി മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി

മാറാക്കര: അധ്യാപകദിനത്തിൽ 125 വിരമിച്ച അധ്യാപകർക്ക് ആദരമൊരുക്കി മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി. ഗുരുശ്രേഷ്ഠ എന്ന പേരിലാണ് വാർഡ് കമ്മിറ്റികൾ അധ്യാപരുടെ വീടുകളിലെത്തി ഉപഹാരങ്ങൾ നൽകിയത്. പരിപാടിയുടെ പഞ്ചായത്തുതല ഉദ്ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ. നിർവഹിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജാഫറലി അധ്യക്ഷതവഹിച്ചു. ജനറൽസെക്രട്ടറി ജുനൈദ് പാമ്പലത്ത് പരിപാടി വിശദീകരിച്ചു. എ.പി. മൊയ്തീൻകുട്ടി, അബു ഹാജി കാലൊടി, റഫീഖ് കല്ലിങ്ങൽ, ഒ.കെ. സുബൈർ, ഒ.പി. കുഞ്ഞിമുഹമ്മദ്, പി.വി. നാസിബുദ്ദീൻ, മുസ്തഫ തടത്തിൽ, ടി.പി. കുഞ്ഞുട്ടി ഹാജി എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!