HomeNewsPublic Issueകുറ്റിപ്പുറം വിഷക്കള്ളു ദുരന്തക്കേസ്: കുറ്റപത്രം വായിച്ചുകേൾപ്പിച്ചു

കുറ്റിപ്പുറം വിഷക്കള്ളു ദുരന്തക്കേസ്: കുറ്റപത്രം വായിച്ചുകേൾപ്പിച്ചു

kuttippuram

കുറ്റിപ്പുറം വിഷക്കള്ളു ദുരന്തക്കേസ്: കുറ്റപത്രം വായിച്ചുകേൾപ്പിച്ചു

മഞ്ചേരി ∙ കുറ്റിപ്പുറം വിഷക്കള്ളു ദുരന്തക്കേസിൽ പുതുതായി പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയ 11 പേർക്ക് രണ്ടാം അഡീഷനൽ സെഷൻസ് കോടതിയിൽ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു.

കേസ് വിചാരണയ്ക്കായി നവംബർ രണ്ടിലേക്കുവച്ചു. 25 മുതൽ 36 വരെ പ്രതികളായ റോയിസ്റ്റൻ (റോയ്), സി.കെ.നൗഷാദ് ആലുവ, കഞ്ചിക്കോട് ജയകുമാർ, ഇ.സി.ജോയ് ആലുവ, കെ.എച്ച്.സജീർ നാട്ടുകൽ, പാലക്കാട് ചേരിപ്പുറത്ത് ഫൈസൽ, കോയമ്പത്തൂർ വിനായക കോവിൽ ഗണേഷൻ, ഇടപ്പള്ളി പാറക്കുളം ദീപു, പാലക്കാട് കലപറമ്പിൽ കെ.പി.വീരാൻകുട്ടി, നാട്ടുകൽ സി.പി.മുഹമ്മദ് റാഫി, കോയമ്പത്തൂർ സെൻട്രൽ എക്സൈസ് കോളനി ഷൺമുഖൻ, കഞ്ചിക്കോട് കൃഷ്ണനിലയം അശോകൻ എന്നിവർക്കാണ് കുറ്റപത്രം വായിച്ചുകേൾപ്പിച്ചത്.

പുനരന്വേഷണം പൂർത്തിയായപ്പോൾ പ്രതികളുടെ എണ്ണം 36 ആയതോടെയാണ് ഇവരെ ഉൾപ്പെടുത്തിയത്. ചെത്തുകള്ളിൽ വീര്യംകൂടിയ സ്പിരിറ്റും രാസപദാർഥവും കലർത്തി വിതരണം ചെയ്യുകയും ഇതു കഴിച്ച 14 പേർ മരിച്ചെന്നും ഒട്ടേറെ പേർക്ക് കാഴ്ച നഷ്ടപ്പെട്ടെന്നുമാണ് കേസ്. 2011 ജനുവരി ഏഴിനായിരുന്നു സംഭവം. ആകെ 165 സാക്ഷികളുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!