HomeNewsMeetingകാർഷിക മേഖല സ്വകാര്യ കുത്തകകൾക്ക് തീറെഴുതുന്ന കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കണം-കെഎസ്ടിഎ

കാർഷിക മേഖല സ്വകാര്യ കുത്തകകൾക്ക് തീറെഴുതുന്ന കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കണം-കെഎസ്ടിഎ

jaik-c-thomas-kuttippuram

കാർഷിക മേഖല സ്വകാര്യ കുത്തകകൾക്ക് തീറെഴുതുന്ന കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കണം-കെഎസ്ടിഎ

കുറ്റിപ്പുറം:കാർഷിക മേഖല സ്വകാര്യ കുത്തകകൾക്ക് തീറെഴുതുന്ന കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്ന് കെ.എസ്ടിഎ കുറ്റിപ്പുറം ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു.
കർഷക വിരുദ്ധ നയങ്ങൾക്കെതിരെ പോരാടുന്ന ഇന്ത്യയിലെ കർഷകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും ചെയ്തു.
ksta-kuttippuram
കുറ്റിപ്പുറം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന ഉപജില്ല സമ്മേളനം കെഎസ് ടി എ സംസ്ഥാന എക്സിക്യൂട്ടിവംഗം പി.എസ് സ്മിജ ഉദ്ഘാടനം ചെയ്തു.ഉപജില്ല പ്രസിഡൻ്റ് ഇ .സുനിൽ കുമാർ അദ്ധ്യക്ഷനായിരുന്നു. സി ഷാനി രക്തസാക്ഷി പ്രമേയവും ടി.ജി മനോജ് അനു ശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ല ജോ. സെക്രട്ടറി .എം.പി ലക്ഷ്മി നാരായണൻ സംഘടന റിപ്പോർട്ടും, കെ.സുന്ദരൻ പ്രവർത്തന റിപ്പോർട്ടും, പി പവിത്രൻ വരവ് ചെലവു കണക്കും അവതരിപ്പിച്ചു. സ്വാഗത സംഘം കൺവീനർ എസ്ദി നേശൻ സ്വാഗതവുo സെബാസ്റ്റ്യൻ ചാക്കോ നന്ദിയും പറഞ്ഞു.
ksta-kuttippuram-2021-office-bearers
പുതിയ ഭാരവാഹികളായി കെ സുന്ദരൻ (സെക്രട്ടറി), വി.പി.സുമേഷ്, സി.ഷാനി, എം.വി.വിജയകുമാർ (ജോ. സെക്രട്ടറിമാർ) ഇ: സുനിൽ കുമാർ (പ്രസിഡൻ്റ്), എസ് അച്ചുതൻ, പി.പവിത്രൻ, ജി.സുനിത ( വൈ. പ്രസിഡൻ്റുമാർ) എന്നിവരേയും തെരെഞ്ഞെടുത്തു. പൊതുസമ്മേളനം ഡി.വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ജെയ്ക് സി.തോമസ് ഉദ്ഘാടനം ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!