HomeNewsDisasterPandemicകോട്ടയ്ക്കൽ നഗരസഭയെ കൺടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി

കോട്ടയ്ക്കൽ നഗരസഭയെ കൺടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി

kottakkal-road

കോട്ടയ്ക്കൽ നഗരസഭയെ കൺടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി

കോട്ടയ്ക്കൽ : കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായ ദിവസങ്ങളിൽ കുറഞ്ഞതോടെ കോട്ടയ്ക്കൽ നഗരസഭയെ കൺടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കി. എന്നാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. സമൂഹ വ്യാപന ഭീഷണിയെത്തുടർന്ന് നഗരസഭാപരിധിയിൽ 14 ദിവസം കടുത്ത നിയന്ത്രണങ്ങളായിരുന്നു. 200-ഓളം പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എൺപതോളംപേരുടെ രോഗം ഭേദമായി. നൂറിലധികം രോഗികൾ ചികിത്സയിലാണ്. ഞായറാഴ്ച നാലുപേർക്കു കൂടി രോഗം സ്ഥിരീകരിച്ചു.
kottakkal-road
ഞായറാഴ്ച വൈകീട്ടത്തെ കളക്ടറുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പ്രദേശങ്ങളുടെ കൂട്ടത്തിലായിരുന്നു കോട്ടയ്ക്കൽ നഗരസഭയിലെ മുഴുവൻ വാർഡുകളും ഉൾപ്പെട്ടിരുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ വാർത്താകുറിപ്പിൽ നഗരസഭയെ കൺടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കിയതായി അറിയിച്ചു. രോഗികൾ കൂടുതൽ ഉള്ളതിനാൽ ഒരാഴ്ചകൂടി നഗരസഭയെ കൺടെയ്ൻമെന്റ് സോണിൽ നിലനിർത്തണമെന്നായിരുന്നു ജില്ലാഭരണകൂടം സർക്കാരിന് നൽകിയ റിപ്പോർട്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!