HomeNewsAccidentsകോട്ടക്കലിൽ മോട്ടോർ ബൈക്ക് ടോറസ് ലോറിക്കടിയിൽ കുടുങ്ങി; യുവതിക്ക് പരിക്ക്

കോട്ടക്കലിൽ മോട്ടോർ ബൈക്ക് ടോറസ് ലോറിക്കടിയിൽ കുടുങ്ങി; യുവതിക്ക് പരിക്ക്

kottakkal-bike-taurus-accident

കോട്ടക്കലിൽ മോട്ടോർ ബൈക്ക് ടോറസ് ലോറിക്കടിയിൽ കുടുങ്ങി; യുവതിക്ക് പരിക്ക്

കോട്ടക്കൽ: കോട്ടക്കൽ നഗരത്തിൽ ശനിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ യുവതിക്ക് പരിക്ക്. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെ താഴെ കോട്ടക്കൽ വച്ചാണ് അപകടമുണ്ടായത്. മലപ്പുറം ഭാഗത്ത് നിന്ന് കോട്ടക്കൽ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയെ മറികടക്കുന്നതിനിടെ അതേ ദിശയിൽ വന്ന റോയൽ എൻഫീൽഡ് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മറിഞ്ഞ ബൈക്കിന് മുകളിലൂടെ ലോറിയുടെ പിൻചക്രം കയറിയിറങ്ങി. ബൈക്കിൻ്റെ പിറകിലിരുന്ന യുവതിക്കാണ് പരിക്കേറ്റത്. ലോറിയുടെ ടയറിൽ കുടുങ്ങിയതിനെ തുടർന്ന് ഇവരുടെ ഇടത് കാലിന് പരിക്കേറ്റു. ഉടൻ തന്നെ ഇവരെ ചങ്കുവെട്ടിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!