HomeNewsReligionഇഫ്താർ വിരുന്നുകൾ ഹരിത മാർഗരേഖ പാലിച്ച് നടപ്പാക്കാൻ തീരുമാനം

ഇഫ്താർ വിരുന്നുകൾ ഹരിത മാർഗരേഖ പാലിച്ച് നടപ്പാക്കാൻ തീരുമാനം

iftar

ഇഫ്താർ വിരുന്നുകൾ ഹരിത മാർഗരേഖ പാലിച്ച് നടപ്പാക്കാൻ തീരുമാനം

മലപ്പുറം: റമസാൻ നോമ്പുതുറ ചടങ്ങുകൾ ഹരിതമാർഗരേഖ പാലിച്ചു നടപ്പാക്കാൻ തീരുമാനം. മതസംഘടനാ നേതാക്കളുടെ യോഗത്തിലാണിത്. ക്ഷേത്രങ്ങളിലും ചർച്ചുകളിലും നടക്കുന്ന പരിപാടികളിലും ഹരിത മാർഗരേഖ പാലിക്കണമെന്ന് കലക്ടർ അമിത് മീണ അഭ്യർഥിച്ചു. നോമ്പുതുറകൾക്ക് ഡിസ്‌പോസബ്‌ൾ ഗ്ലാസുകളും പ്ലേറ്റുകളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശം നൽകി. സംഘടനകൾ പ്രത്യേക ബോധവൽക്കരണം നടത്താനും വെള്ളിയാഴ്‌ച പള്ളിയിൽ അറിയിപ്പു നൽകാനും തീരുമാനമായി.
പൂർണമായും ഹരിത നിയമാവലി പാലിക്കുന്ന മഹല്ലുകൾക്കു സമ്മാനം നൽകും. ഹരിത മാർഗരേഖ പാലിക്കുന്ന ക്ഷേത്രങ്ങൾക്കും ചർച്ചുകൾക്കും മഹല്ലുകൾക്കും പ്രശംസാപത്രവും നൽകും. ജില്ലാ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് സക്കീന പുൽപ്പാടൻ, സെക്രട്ടറി പ്രീതി മേനോൻ, ഹരിതകേരളം ജില്ലാ കോഓർഡിനേറ്റർ പി.രാജു, ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ ഒ.ജ്യോതിഷ് എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!