HomeNewsEducationNewsവരുന്നു, ടെക്നിക്കൽ ഹൈസ്‌കൂളുകളിൽ ഹയർസെക്കൻഡറി വിഭാഗം കോഴ്സുകൾ

വരുന്നു, ടെക്നിക്കൽ ഹൈസ്‌കൂളുകളിൽ ഹയർസെക്കൻഡറി വിഭാഗം കോഴ്സുകൾ

jthss-kuttippuram

വരുന്നു, ടെക്നിക്കൽ ഹൈസ്‌കൂളുകളിൽ ഹയർസെക്കൻഡറി വിഭാഗം കോഴ്സുകൾ

മലപ്പുറം : സംസ്ഥാനത്തെ ടെക്നിക്കൽ ഹൈസ്‌കൂളുകളിൽ ഹയർസെക്കൻഡറി വിഭാഗം തുടങ്ങാൻ സാങ്കേതിക വിദ്യാഭ്യാസ വിഭാഗം സീനിയർ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള അഞ്ചംഗസമിതി ശുപാർശചെയ്തു. നിലവിലെ 39 ടെക്നിക്കൽ ഹൈസ്‌കൂളുകളിൽ 28 എണ്ണത്തിലും ഇതിനു സൗകര്യമുണ്ട്. ഓരോന്നിലും 50 പേരുടെ ഓരോ ബാച്ച് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങാവുന്നതാണെന്നും സമിതി പറയുന്നു. ഇതുവഴി ആദ്യഘട്ടം 1400 പേർക്ക് പ്രവേശനം നൽകാനാകും. ആകെ 3000 സീറ്റാണ് ടെക്‌നിക്കൽ ഹൈസ്‌കൂളിലുള്ളത്.
thss-vattamkulam
ഹയർസെക്കൻഡറി പൂർത്തിയാക്കുന്നവർക്ക് പ്രവേശനപ്പരീക്ഷയിലൂടെ ബി.ടെകിന് ചേരുകയോ പോളിടെക്നിക് കോളേജുകളിലെ മൂന്നുവർഷ ഡിപ്ലോമ കോഴ്‌സ് രണ്ടുവർഷംകൊണ്ട് പൂർത്തിയാക്കുകയോ ചെയ്യാം. അല്ലെങ്കിൽ ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ്, കംപ്യൂട്ടർ സയൻസ് ഇവയിൽ ബിരുദ പഠനത്തിനു ചേരാം. ടെക്നിക്കൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് എ.ടി.ഐ.യിലോ പോളിടെക്നിക്കിലോ ചേരാമെങ്കിലും അധികംപേരും സാധാരണ ഹയർസെക്കൻഡറി കോഴ്‌സുകൾക്കു ചേരുകയാണ്. ഇത് ഇവർ നേടിയ സാങ്കേതികവൈദഗ്ധ്യത്തെ അപ്രസക്തമാക്കുന്നു. 16 വയസ്സിൽ പത്താംക്ലാസ് പൂർത്തിയാക്കുമെങ്കിലും രണ്ടുവർഷംകൂടി കഴിഞ്ഞ് 18 വയസ്സു കഴിഞ്ഞാലേ ജോലിക്കുചേരാൻ കഴിയൂ. പഠിച്ചത് ഈ കാലയളവിൽ മറന്നുപോകുകയുംചെയ്യും.
jthss-kuttippuram
നിലവിൽ ടെക്നിക്കൽ ഹൈസ്‌കൂളിലെ അധ്യാപകർക്കുതന്നെ ഹയർസെക്കൻഡറി വിഭാഗത്തിലെ ചില വിഷയങ്ങൾ പഠിപ്പിക്കാനാകും. മറ്റു വിഷയങ്ങൾക്ക് അധ്യാപകരെ നിയമിച്ചാൽ മതിയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ശുപാർശ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനാണു നൽകിയിരിക്കുന്നത്. വകുപ്പ് ഇതിനെക്കുറിച്ചു പഠിച്ച് നിലപാട് സർക്കാരിനെ അറിയിക്കണം. അതിനുശേഷമേ തുടർനടപടിയുണ്ടാകൂ. 2024-25 അധ്യയനവർഷം കോഴ്‌സ് തുടങ്ങാവുന്ന തരത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!