HomeNewsProtestസംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേളയുടെ വേദി കുറ്റിപ്പുറത്ത് നിന്ന് മാറ്റാൻ ശ്രമിക്കുന്നതിനെതിരെ പ്രതിഷേധ ധർണ സംഘടിപ്പിച്ചു

സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേളയുടെ വേദി കുറ്റിപ്പുറത്ത് നിന്ന് മാറ്റാൻ ശ്രമിക്കുന്നതിനെതിരെ പ്രതിഷേധ ധർണ സംഘടിപ്പിച്ചു

ptotest-kuttippuram-technical-sports

സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേളയുടെ വേദി കുറ്റിപ്പുറത്ത് നിന്ന് മാറ്റാൻ ശ്രമിക്കുന്നതിനെതിരെ പ്രതിഷേധ ധർണ സംഘടിപ്പിച്ചു

കുറ്റിപ്പുറം : സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേളയുടെ വേദി മാറ്റാൻ ശ്രമിക്കുന്നതിനെതിരെ ടെക്നിക്കൽ സ്കൂളിന് മുൻപിൽ പ്രതിഷേധ ധർണ. സംഘാടകസമിതിയിലെ ഒരു വിഭാഗത്തിന്റെയും കുറ്റിപ്പുറം പൗരാവലിയുടെയും നേതൃത്വത്തിലാണ് പ്രതിഷേധമാർച്ചും ധർണയും നടന്നത്. കുറ്റിപ്പുറം ടെക്നിക്കൽ സ്കൂൾ മൈതാനിയിൽ ജനുവരി 11 മുതൽ 13 വരെ നടത്താൻ നിശ്ചയിച്ചിരുന്ന കായികമേള കാലിക്കറ്റ് സർവകലാശാല മൈതാനത്തേക്ക് മാറ്റാൻ സംഘാടകസമിതിലെ ഒരു വിഭാഗം ശ്രമം നടത്തുന്ന പാശ്ചാത്തലത്തിലാണ് പ്രതിഷേധം നടന്നത്. സി. മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. അഡ്വ. ഫൈസൽ റഹ്മാൻ അധ്യക്ഷനായി. പി. ബഷീർ, ഇ.വി. ഷംസുദീൻ, ഷമീർ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!