HomeNewsHealthവളാഞ്ചേരി നഗരസഭയിൽ ഒന്നാം ഘട്ട വാക്സിനേഷൻ ക്യാമ്പുകൾ പൂർത്തീകരിച്ചു

വളാഞ്ചേരി നഗരസഭയിൽ ഒന്നാം ഘട്ട വാക്സിനേഷൻ ക്യാമ്പുകൾ പൂർത്തീകരിച്ചു

valanchery-municipality-vaccination-camp

വളാഞ്ചേരി നഗരസഭയിൽ ഒന്നാം ഘട്ട വാക്സിനേഷൻ ക്യാമ്പുകൾ പൂർത്തീകരിച്ചു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിൽ ഒന്നാം ഘട്ട വാക്ഷിനേഷൻ ക്യാമ്പുകൾ പൂർത്തീകരിച്ചു. നഗരസഭയിലെ സ്ഥിരം താമസക്കാരായ വാക്സിന് നല്‍കി. 60 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ഒന്നാം വാക്സിനും ഇവരിൽ ഒന്നാം വാക്സിൻ എടുത്ത് 84 ദിവസം കഴിഞ്ഞവര്‍ക്ക് 2-ാം വാക്സിനും നല്‍കി കഴിഞ്ഞു. കിടപ്പിലായവര്‍ക്ക് 3 ദിവസങ്ങളിലായി വാക്സിന് നല്‍കി. ഇതോടൊപ്പം നഗരസഭയിലെ ഭിന്നശേഷിക്കാര്‍ക്കും സ്ഥിര താമസക്കാരായ പ്രവാസികള്‍ക്കും സംസ്ഥാനത്തിനകത്തും പുറത്തുമായി പഠിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും ആര്‍.ആര്‍.ടി അംഗങ്ങള്‍ക്കും ഒന്നാം ഘട്ടത്തിൽ ഇതിനോടകം വാക്സിന്‍ നല്‍കി കഴിഞ്ഞു.
covid-vaccination-certificate
രണ്ടാം ഘട്ടത്തിൽ വിദ്യാലയങ്ങളിലെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ബാര്‍ബര്‍ ഷോപ്പില്‍ ജോലി ചെയ്യുന്നവര്‍ക്കും വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ടാക്സി ഡ്രൈവര്‍മാര്‍, വര്‍ക്ക്ഷോപ്പ് ജീവനക്കാര്‍,തെരുവ് കച്ചവടക്കാർ എന്നിവർക്കും വാക്സിൻ ലഭ്യമാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇനിയും വാക്സിന് ലഭിക്കാനുള്ള 60 വയസ്സിന് മുകളില്‍ പ്രായമായവര്‍ വളാഞ്ചേരി പി.എച്ച്.സി മായോ, ബന്ധപ്പെട്ട കൗണ്‍സിലരുമായോ ബന്ധപ്പെടണമെന്ന് നഗരസഭാധ്യക്ഷൻ അഷ്‌റഫ് അമ്പലത്തിങ്ങൽ അറിയിച്ചു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!