HomeNewsMeetingകേവല വിദ്യാഭാസം കൊണ്ട് മാത്രം വിദ്യാർത്ഥി സമൂഹം മുന്നോട്ട് പോകുവാൻ കഴിയില്ല-സമദാനി എം.പി

കേവല വിദ്യാഭാസം കൊണ്ട് മാത്രം വിദ്യാർത്ഥി സമൂഹം മുന്നോട്ട് പോകുവാൻ കഴിയില്ല-സമദാനി എം.പി

vijayatheeram-valanchery-camp-2024

കേവല വിദ്യാഭാസം കൊണ്ട് മാത്രം വിദ്യാർത്ഥി സമൂഹം മുന്നോട്ട് പോകുവാൻ കഴിയില്ല-സമദാനി എം.പി

വളാഞ്ചേരി:-കേവല വിദ്യാഭാസം കൊണ്ട് മാത്രം വിദ്യാർത്ഥി സമൂഹം മുന്നോട്ട് പോകുവാൻ കഴിയില്ല എന്നും അറിവും മനുഷ്യത്വവും കരുണയും ഉൾകൊണ്ടാൽ മാത്രമേ കുട്ടികളെ സമൂഹത്തിന് ഉപകരിക്കു എന്നും എംപി അബ്ദുസമദ് സമദാനി എംപി അഭിപ്രായപ്പെട്ടു. വളാഞ്ചേരി നഗരസഭാ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയായ വിജയതീരം പദ്ധതിയുടെ ഭാഗമായി SSLC വിദ്യാർത്ഥികൾക്കായി 5 ദിവസത്തെ പഠനക്യാമ്പും രക്ഷിതാക്കളുടെ സംഗമവും വളാഞ്ചേരി സി എച്ച് അബൂ യൂസഫ് ഗുരിക്കൾ സ്മാരാക ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. മർക്കസ് അർട്സ് കോളേജ് സൂപ്രണ്ട് കെ എം ഗഫൂർ മുഖ്യപ്രഭാഷണം നടത്തി. JCI സോൺ ട്രൈനർ ഡോ : ഫവാസ് മുസ്ഥഫ ക്ലാസെടുത്തു. നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ മുജിബ് വാലാസി,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ദീപ്തി ശൈലേഷ്, റൂബിഖാലിദ്, മാരാത്ത് ഇബ്രാഹീം, കൗൺസിലർമാരായ ആബിദ മൻസൂർ, സിദ്ധീഖ് ഹാജി,ബദരിയ്യ ടീച്ചർ, സാജിത ടീച്ചർ, സുബിത രാജൻ, കെ വി ഷൈലജ, വിജയതീരം കോഡിനേറ്റർ വാഹിദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!