മലപ്പുറം: ദേശീയ ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ മുന്‍ഗണന,

മുന്‍ഗണനേതര, സംസ്ഥാന മുന്‍ഗണനാ പട്ടിക സംബന്ധിച്ചുള്ള പരാതികള്‍ പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിലും നല്‍കാമെന്ന് കളക്ടര്‍ എ. ഷൈനമോള്‍ അറിയിച്ചു. ഇതിനുപുറമെ താലൂക്ക് ഓഫീസുകള്‍, വെരിഫിക്കേഷന്‍ കമ്മിറ്റിയിലെ അംഗങ്ങളുടെ ഓഫീസ് എന്നിവിടങ്ങളിലും പരാതി നല്‍കാം.
പഞ്ചായത്ത്, നഗരസഭ, ബ്ലോക്ക് -വില്ലേജ് ഓഫീസുകള്‍, താലൂക്ക് സപ്ലൈ ഓഫീസുകള്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസുകള്‍, റേഷന്‍കടകള്‍ എന്നിവിടങ്ങളില്‍ പട്ടിക പരിശോധനയ്ക്ക് ലഭിക്കും.
പരാതി നല്‍കുന്നതു സംബന്ധിച്ചുള്ള പൊതുവായ നിര്‍ദേശങ്ങളും നിബന്ധനകളും റേഷന്‍കടകളിലും താലൂക്ക് സപ്ലൈ ഓഫീസുകളിലും പരസ്യപ്പെടുത്തിയിട്ടുണ്ട്. 31 ആണ് പരാതി നല്‍കുന്നതിനുള്ള അവസാനതീയതി.

Summary: The Draft Priority-Non Priority list of ration card owners has been published and those who have complaints to raise can submits the applications at Panchayath offices as well as the village offices