HomeNewsEducationNewsവളാഞ്ചേരി ഹയർ സെക്കൻറി സ്കൂളിൽ ഡിജിറ്റൽ ഡിവൈസ് ലൈബ്രറി പ്രവർത്തനം ആരംഭിച്ചു

വളാഞ്ചേരി ഹയർ സെക്കൻറി സ്കൂളിൽ ഡിജിറ്റൽ ഡിവൈസ് ലൈബ്രറി പ്രവർത്തനം ആരംഭിച്ചു

digital-library-vhss-valanchery

വളാഞ്ചേരി ഹയർ സെക്കൻറി സ്കൂളിൽ ഡിജിറ്റൽ ഡിവൈസ് ലൈബ്രറി പ്രവർത്തനം ആരംഭിച്ചു

വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കൻറി സ്കൂളിലെ ഹൈസ്കൂൾ, യു പി വിഭാഗം വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ ഡിവൈസ് ലൈബ്രറി പ്രവർത്തനം ആരംഭിച്ചു. അധ്യാപകർ, ജീവനക്കാർ, മാനേജ്മെൻറ്, ജനപ്രതിനിധികൾ, വ്യക്തികൾ തുടങ്ങിയവർ സ്പോൺസർ ചെയ്ത സ്മാർട്ട് ഫോണുകൾ ഒരു വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് നൽകും. പഠന പ്രവർത്തനങ്ങൾക്ക് മാത്രമാണ് ഫോൺ ഉപയോഗിക്കുന്നതെന്നും, കുട്ടികൾക്ക് പകൽ സമയത്തും ലഭ്യമാകുന്നുണ്ടെന്നും ഉറപ്പു വരുത്തുന്നതിനായി പി.ടി.എയുടെ സഹകരണത്തോടെ മോണിറ്ററിങ് സംവിധാനം ഏർപ്പെടുത്തും.
digital-library-vhss-valanchery
പദ്ധതിയുടെ ഒന്നാം ഘട്ടമായി 21 സ്മാർട്ട് ഫോണുകളാണ് വിതരണം ചെയ്യുന്നത്. പ്രധാനധ്യാപിക ടി.വി ഷീല, പി.ടി.എ പ്രസിഡൻറ് പി.ടി. സുധാകരന് സ്മാർട്ട് ഫോണുകൾ കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ സി.എച്ച്. അബൂ യൂസഫ് ഗുരുക്കൾ, പി.ടി.എ വൈ പ്രസിഡൻറ് നൗഷാദ്, സി.ആർ ശ്രീജ, ടി.ജി ഹരിദാസ്, കെ സീനത്ത്, ശ്രീജ കാരാട്ട് എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. പ്രേംരാജ് സ്വാഗതവും, പി.എം. സുരേഷ് നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!