HomeNewsBusinessകുറ്റിപ്പുറത്ത് ആഴ്ചച്ചന്ത പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കുറ്റിപ്പുറത്ത് ആഴ്ചച്ചന്ത പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു

kuttippuram

കുറ്റിപ്പുറത്ത് ആഴ്ചച്ചന്ത പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കുറ്റിപ്പുറം : കുറ്റിപ്പുറത്തിന്റെ പ്രതാപമായിരുന്ന ആഴ്ചച്ചന്ത പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 25-വർഷംമുന്പ് നിലച്ച ചന്ത വീണ്ടും തുടങ്ങാൻ പഞ്ചായത്ത് ഭരണസമിതി മുൻകൈയെടുക്കണമെന്ന ആവശ്യവുമായി വ്യക്തികളും സംഘടനകളും രംഗത്തെത്തി. കുറ്റിപ്പുറത്തിന്റെ ചരിത്രത്തിൽ ചന്തയുടെ സ്ഥാനം വലുതാണ്. പതിറ്റാണ്ടുകൾക്കു മുൻപ് റെയിൽവേ ഗേറ്റിന് സമീപത്തെ മേലേ അങ്ങാടിയിൽ ചന്തപ്പുര ഉണ്ടായിരുന്നു. ഇവിടെ എല്ലാ ശനിയാഴ്ചയും ചന്തയും നടക്കും.
Kuttippuram-Bus-stand
1996 വരെ ചന്ത പ്രവർത്തിച്ചു. രാവിലെ എട്ടുമുതൽ വൈകീട്ട് ഏഴുവരേയായിരുന്നു പ്രവർത്തന സമയം. കുറ്റിപ്പുറത്തിന്റെ സമീപപ്രദേശങ്ങളായ കൊളക്കാട്, പേരശ്ശന്നൂർ, എടച്ചലം, നടുവട്ടം തുടങ്ങിയ ഗ്രാമപ്രദേശങ്ങളെല്ലാം അന്നും ഇന്നും കാർഷിക ഗ്രാമങ്ങളാണ്. ഈ പ്രദേശങ്ങളിൽ നിന്നെല്ലാമുള്ള പരമ്പരാഗത കർഷകരായിരുന്നു ചന്തയിലെ പ്രധാന കച്ചവടക്കാർ. പാലക്കാട് ജില്ലയിലെ പള്ളിപ്പുറം, കൂടല്ലൂർ, കുമ്പിടി, ആനക്കര, മലപ്പുറം ജില്ലയിലെ ചങ്ങരംകുളം, എടപ്പാൾ, കണ്ടനകം, കാലടി, മാണൂർ, തവനൂർ തിരുനാവായ, എടക്കുളം, ആതവനാട്, കാർത്തല, പാണ്ടികശാല, പൈങ്കണ്ണൂർ, വെണ്ടല്ലൂർ, മങ്കേരി തുടങ്ങിയ പ്രദേശങ്ങളിലുള്ളവരായിരുന്നു ചന്തയിലെ പ്രധാന ഉപഭോക്താക്കൾ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!