HomeNewsProtestപേരശ്ശന്നൂർ റെയിൽവേ സ്റ്റേഷൻ നിറുത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യമുന്നയിച്ച് സി.പി.എം. സമരത്തിലേക്ക്

പേരശ്ശന്നൂർ റെയിൽവേ സ്റ്റേഷൻ നിറുത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യമുന്നയിച്ച് സി.പി.എം. സമരത്തിലേക്ക്

cpm-perassanur-railway

പേരശ്ശന്നൂർ റെയിൽവേ സ്റ്റേഷൻ നിറുത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യമുന്നയിച്ച് സി.പി.എം. സമരത്തിലേക്ക്

കുറ്റിപ്പുറം : പേരശ്ശന്നൂർ റെയിൽവേ സ്റ്റേഷൻ പ്രവർത്തനം പുനരാരംഭിക്കണമെന്ന ആവശ്യവുമായി സി.പി.എം. സമര രംഗത്തേക്ക്. ഷൊർണൂർ -കോഴിക്കോട് പാതയിലൂടെ സർവീസ് നടത്തുന്ന മൂന്ന് ലോക്കൽ തീവണ്ടികൾക്കാണ് ഇവിടെ സ്റ്റോപ്പ് ഉണ്ടായിരുന്നത്. കോയമ്പത്തൂർ, കോഴിക്കോട്, തൃശ്ശൂർ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഏറെ ഗുണകരമായിരുന്നു ഈ സ്റ്റേഷൻ. കോവിഡിനെത്തുടർന്ന് തീവണ്ടി ഗതാഗതം നിർത്തിവെച്ചപ്പോഴാണ് ഈ സ്റ്റേഷന്റെയും പ്രവർത്തനം നിലച്ചത്.ലോക്കൽ തീവണ്ടികൾ സർവീസ് പുനരാരംഭിച്ചിട്ടും സ്റ്റേഷൻ പ്രവർത്തനം പുനരാരംഭിച്ചിട്ടില്ല. സ്റ്റേഷൻ നിർത്തലാക്കാനുള്ള റെയിൽവേ അധികൃതരുടെ നീക്കമാണ് ഇതിനു പിന്നിലെന്ന് സി.പി.എം. ആരോപിച്ചു.
cpm-perassanur-railway
സ്റ്റേഷൻ പ്രവർത്തനം പുനരാരംഭിക്കണമെന്നും നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സ്റ്റേഷൻ സന്ദർശിച്ച സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ് ആവശ്യപ്പെട്ടു. വിഷയം റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്‌മാന്റെ ശ്രദ്ധയിൽപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. സി.കെ. ജയകുമാർ, എസ്. ദിനേഷ്, സി. വേലായുധൻ, ഒ.കെ. ശ്രീനാഥ്, ഒ.കെ. വാസന്തി, വി.എം. രമാബായ്, കുത്ബുദീൻ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!