HomeNewsCrimeകുളമംഗലത്ത് തോട്ടിൽ മാലിന്യം തള്ളിയവർ കൌൺസിലറെ അക്രമിച്ചു

കുളമംഗലത്ത് തോട്ടിൽ മാലിന്യം തള്ളിയവർ കൌൺസിലറെ അക്രമിച്ചു

counsellors-protest

കുളമംഗലത്ത് തോട്ടിൽ മാലിന്യം തള്ളിയവർ കൌൺസിലറെ അക്രമിച്ചു

വളാഞ്ചേരി: കൊളമംഗലം കോതതോട്ടിൽ കാറിൽ അറവ് മാലിന്യം തള്ളിയവരെ ചോദ്യം ചെയ്ത വളാഞ്ചേരി നഗരസഭാ കൗസിലര്‍ എം.പി. ഷാഹുൽ ഹമീദിനെയും നാട്ടുകാരെയും മാലിന്യം നിക്ഷേപിച്ചവര്‍ കയ്യേറ്റം ചെയ്തു. കെ.എൽ-55-എസ്-4999 എന്ന നമ്പറിലുള്ള വാഹനത്തിലാണ് മാലിന്യം തള്ളിയത്. മര്‍ദ്ദനമേറ്റ കൗസിലര്‍ വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
ഒക്‌ടോബര്‍ 9 രാത്രി 10.40 ന് നടന്ന സംഭവമായിരുന്നിട്ടുകൂടി പോലീസ് യാതൊരു നടപടിയും എടുക്കാതിരുതിനെ തുടർന്ന് നഗരസഭാ കൗസിലര്‍മാര്‍, ചെയര്‍പേഴ്‌സൺ എം. ഷാഹിന ടീച്ചറുടെ നേതൃത്വത്തിൽ വ്യാഴാഴ്ച വൈകിട്ട് വളാഞ്ചേരി സ്റ്റേഷനിൽ പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് ജലാശയത്തിൽ മാലിന്യം തള്ളിയവര്‍ക്കെതിരെ കേസെടുക്കാമെന്നും വാഹനം പിടിച്ചെടുക്കാമെന്നും പോലീസ് സമ്മതിച്ചു. counsellors-protest
ജനങ്ങള്‍ സന്നദ്ധമായി വൃത്തിയാക്കിയതിന് ശേഷം മാലിന്യം തള്ളുവര്‍ക്കെതിരെ നാട്ടുകാര്‍ നിതാന്ത ജാഗ്രതയിലായിരുുന്നു. അനധികൃതമായി മാലിന്യം നിക്ഷേപിക്കുവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കൗസിലര്‍മാര്‍ ആവശ്യപ്പെട്ടു. നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ഫാത്തിമക്കുട്ടി, സി. ഷെഫീന, കൗസിലര്‍മാരായ മുസ്തഫ മൂര്‍ക്കത്ത്, ഷിഹാബുദ്ദീന്‍, ഹമീദ് പി.പി. നിഷാദത്ത്, സുബൈദാ നാസര്‍, മുജീബ് റഹ്മാന്‍, നൗഫൽ  എന്നിവര്‍ പ്രതിഷേധത്തിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!