HomeNewsCrimeവളാഞ്ചേരിയിൽ ബാലികയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

വളാഞ്ചേരിയിൽ ബാലികയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

valanchery-rape

വളാഞ്ചേരിയിൽ ബാലികയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

വളാഞ്ചേരി: പന്ത്രണ്ടര വയസുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കാട്ടിപ്പരുത്തി സ്വദേശി ഇല്ലത്ത്പടി വീട്ടിൽ നിഷാന്ത് (28) ആണ് പിടിയിലായത്. ഓട്ടോ ഡ്രൈവർ ആണ് ഇയാൾ. പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ച് കയറ്റി പീഡിപ്പിക്കുകയായിരുന്നു.
valanchery-rape
കുട്ടിയുടെ ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയിന്മേലുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. വളാഞ്ചേരി എസ്.എച്.ഒ സുധീരനെ നേതൃത്വത്തിലാണ് അറസ്റ്റ്. പ്രദേശത്ത് ഇത്തരം കേസുകൾ നിലവിലുണ്ടെന്നും പരാതി നൽകാൻ ആളുകൾ തയ്യാറാകാത്തതാണ് ഇയാൾ രക്ഷപ്പെടാൻ കാരണമെന്ന് പറയുന്നു. ഇയാൾക്കെതിരെ പോക്സോ ചുമത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Summary: auto driver arrested for raping a twelve-year-old girl at valanchery


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!