HomeNewsPublic Issueവളാഞ്ചേരിയിൽ ഐറിഷ് പദ്ധതി പുരോഗമിക്കുമ്പോഴും കെട്ടിടങ്ങളിൽനിന്ന് കുഴലിലൂടെ നേരിട്ട് ഓടയിലേക്ക് മനുഷ്യവിസർജ്ജ്യം തള്ളുന്നതായി ആക്ഷേപം

വളാഞ്ചേരിയിൽ ഐറിഷ് പദ്ധതി പുരോഗമിക്കുമ്പോഴും കെട്ടിടങ്ങളിൽനിന്ന് കുഴലിലൂടെ നേരിട്ട് ഓടയിലേക്ക് മനുഷ്യവിസർജ്ജ്യം തള്ളുന്നതായി ആക്ഷേപം

drainage-valanchery

വളാഞ്ചേരിയിൽ ഐറിഷ് പദ്ധതി പുരോഗമിക്കുമ്പോഴും കെട്ടിടങ്ങളിൽനിന്ന് കുഴലിലൂടെ നേരിട്ട് ഓടയിലേക്ക് മനുഷ്യവിസർജ്ജ്യം തള്ളുന്നതായി ആക്ഷേപം

വളാഞ്ചേരി: നഗരസഭയിൽ ഐറിഷ് മോഡൽ വെള്ളച്ചാലിന്റെ പണി പുരോഗമിക്കുമ്പോഴും കെട്ടിടങ്ങൾ, ലോഡ്ജുകൾ, ഹോട്ടലുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽനിന്ന്‌ അഴുക്കുവെള്ളവും മാലിന്യങ്ങളും പുറന്തള്ളുന്നതായി ആക്ഷേപം. പെരിന്തൽമണ്ണ റോഡിലെ ഓടകൾ തൂർക്കുന്ന പണി പുരോഗമിക്കുമ്പോഴാണ് പോലീസ്‌സ്റ്റേഷനടുത്തുള്ള കെട്ടിടത്തിലെ കക്കൂസുകളിൽനിന്ന് വിസർജ്ജ്യം
drainage-valanchery
പുറത്തേക്ക് തള്ളുന്നത്. മറുനാടൻ തൊഴിലാളികൾ താമസിക്കുന്ന ഈ കെട്ടിടത്തിലെ കക്കൂസുകളുടെ കുഴലുകൾ ഓടയിലേക്ക് നേരിട്ട് സ്ഥാപിച്ച നിലയിലാണുള്ളതെന്ന് പാങ്ങാടച്ചിറ കർമസമിതി പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. കക്കൂസുകളിൽനിന്നുള്ള മാലിന്യം വെള്ളച്ചാലിലേക്കും വൈക്കത്തൂർ പാടത്തേക്കുമാണ് എത്തുന്നത്.
human-waste
കോഴിക്കോട് റോഡിലെ ഹോട്ടലുകൾ, തട്ടുകടകൾ, ബഹുനില വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് മലിനജലം ഓടകൾവഴിയും വൈക്കത്തൂർ പാടത്തെത്തുന്നുണ്ട്. ഓടകൾ മണ്ണിട്ട് തൂർത്തതോടെ നഗരത്തിലെ ശീതളപാനീയ കേന്ദ്രങ്ങൾ, ലോഡ്ജുകൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവ പ്രവർത്തിക്കുന്ന ബഹുനില കെട്ടിടങ്ങളിൽനിന്നുമുള്ള മലിനജലം പുറത്തേക്കുവിടാതെ സംഭരിച്ച് സ്വന്തംനിലയ്ക്ക് ഒഴിവാക്കാനുള്ള ശ്രമങ്ങൾ ചില കെട്ടിടമുടമകൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ ചിലർ ഇപ്പോഴും നിയമം അനുസരിക്കാൻ വിമുഖത കാട്ടുന്നവരാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!