HomeNewsHealthനിപ: മലപ്പുറം ജില്ലയിലും ജാഗ്രത നിർദേശം

നിപ: മലപ്പുറം ജില്ലയിലും ജാഗ്രത നിർദേശം

നിപ: മലപ്പുറം ജില്ലയിലും ജാഗ്രത നിർദേശം

മലപ്പുറം : കോഴിക്കോട്ട് നിപ മരണമുണ്ടായ സാഹചര്യത്തിൽ മലപ്പുറം ജില്ലയിലും അതിജാഗ്രത. ഡി.എം.ഒ. ഡോ. കെ. സക്കീന, ആരോഗ്യ വിദഗ്ധർ എന്നിവരുൾപ്പെടുന്ന ജില്ലാതല ആർ.ആർ.ടി.യുടെ അടിയന്തര യോഗം മന്ത്രി വി. അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ ചേർന്നു. രോഗം റിപ്പോർട്ട് ചെയ്ത സ്ഥലം മലപ്പുറം ജില്ലയിൽനിന്ന് അധികം ദൂരെയല്ലാത്തതിനാലും 2018-ൽ മലപ്പുറത്തും നിപ മരണം ഉണ്ടായിരുന്നതിനാലും ജനങ്ങൾ ജാഗ്രത പുലർത്തണം. പ്രത്യേകിച്ച് കോഴിക്കോട് ജില്ലയുടെ അതിർത്തിയിലുള്ളവർ.

മഞ്ചേരി മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ പ്രധാന ആശുപത്രികളിലും നിപ ലക്ഷണമുള്ളവർക്കായി പ്രത്യേക ഐസൊലേഷൻ വാർഡുകളും ചികിത്സാ സൗകര്യങ്ങളും ഒരുക്കാൻ മന്ത്രി നിർദേശംനൽകി. രോഗലക്ഷണമുള്ളവർ ആശുപത്രികളിലോ ലാബിലോ എത്തിയാൽ സ്വീകരിക്കേണ്ട മാനദണ്ഡം സംബന്ധിച്ചും രോഗപ്പകർച്ച തടയാനുള്ള നടപടികൾ സംബന്ധിച്ചും ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകും- മന്ത്രി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!