HomeNewsArtsസമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേദി തീർത്ത് യൂത്ത് സെന്റർ കലോത്സവം സമാപിച്ചു

സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേദി തീർത്ത് യൂത്ത് സെന്റർ കലോത്സവം സമാപിച്ചു

feature

സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേദി തീർത്ത് യൂത്ത് സെന്റർ കലോത്സവം സമാപിച്ചു

വളാഞ്ചേരി: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും വളാഞ്ചേരി ഗ്രാമ‌പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ നടന്നുവന്ന കലോത്സവം സമാപിച്ചു. 5 ദിനങ്ങളിൽ 500 ഓളം കലാപ്രതിഭകൾ 50 ഇനങ്ങളിലായാണ് മാറ്റുരച്ചത്.

ഓവറോൾ ചാമ്പ്യന്മാർക്കുള്ള ട്രോഫിയുമായി വളാഞ്ചേരി മ്യൂ മഹാത്മ കോളേജ് വിദ്യാർഥികൾ

ഓവറോൾ ചാമ്പ്യന്മാർക്കുള്ള ട്രോഫിയുമായി വളാഞ്ചേരി മ്യൂ മഹാത്മ കോളേജ് വിദ്യാർഥികൾ

11 സമാന്തര സ്ഥാപനങ്ങൾ പങ്കെടുത്ത മത്സരത്തിൽ 179 പോയ്‌ന്റോടെ വളാഞ്ചേരി ന്യൂ മഹാത്മ കോളേജ് കലാ‌കിരീടം ഉയർത്തി. 102 പോയ്ന്റോടെ കോ-ഓപ്പറേറ്റീവ് കോളേജ് രണ്ടാം സ്ഥാനത്തും 71 പോയ്ന്റോടെ പ്രസന്റേഷൻ ഇൻഫോടെക്ക് മൂന്നാം സ്ഥാനത്തും എത്തി.

കലോത്സവത്തിൽ കലാപ്രതിഭയായി എം വിപിൻ നേയും കലാതിലകമായി അമൃതവാഹിനിയേയും തിരഞ്ഞെടുത്തു. ഘോഷയാത്രയിൽ വളാഞ്ചേരി ന്യൂ മഹാത്മ കോളേജ് ഒന്നാം സ്ഥാനവും, മഹാത്മ എഡ്യുക്കേഷണൽ ട്രസറ്റ് രണ്ടാം സ്ഥാനവും ബിറ്റ്സ് എഡ്യുക്കേഷൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സമാപന ചടങ്ങിന്റെ ഉദ്ഘാടനം നിർ‌വഹിച്ച് സംസaരിക്കൂന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വഹീദ

സമാപന ചടങ്ങിന്റെ ഉദ്ഘാടനം നിർ‌വഹിച്ച് സംസാരിക്കൂന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വഹീദ

ഞായറാഴ്ച വൈകീട്ട് നടന്ന സമാപന സമ്മേളനവും ട്രോഫി വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വഹീദ ഉദ്‌ഘാടനം ചെയ്തു. മുഖ്യധാര കലോത്സവവേദികളിൽ അവസരം ലഭിക്കാത്ത സമാന്തരവിദ്യാഭ്യാസങ്ങളിലെ വിദ്യാർഥികൾക്ക് ഇത്തരം കലോത്സവങ്ങൾ സമൂഹത്തിലേക്ക്  ഇറങ്ങി‌ച്ചെല്ലാൻ കൂടുതൽ കരുത്തേകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ അഭിപ്രായപ്പെട്ടു. വളാഞ്ചെരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി അബ്ദുൾ‌ഗഫൂർ അദ്യക്ഷത വഹിച്ച ചടങ്ങിൽ ചെയർ‌മാൻ ഷംസു പാറക്കൽ, മെമ്പർ സി.എം റിയാസ്, യൂത്ത് കോ-ഓർഡിനേറ്റർ കെ.ടി നിസാർ ബാബു, ടി മെഹബൂബ്, വി.പി സക്കരിയ, ഡോ. മുഹമ്മദാലി, ഷഹ്‌നാസ് പാലക്കൽ, ആസിഫലി ചങ്ങമ്പള്ളി, ടി.എം പത്മ‌കുമാർ തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!