HomeNewsArtsവളാഞ്ചേരി നഗരസഭ ഭിന്നശേഷി കുട്ടിക്കൾക്കായുള്ള “നിറക്കൂട്ട്” കലോത്സവം സംഘടിപ്പിച്ചു

വളാഞ്ചേരി നഗരസഭ ഭിന്നശേഷി കുട്ടിക്കൾക്കായുള്ള “നിറക്കൂട്ട്” കലോത്സവം സംഘടിപ്പിച്ചു

nirakoottu-2023-valanchery-municipality

വളാഞ്ചേരി നഗരസഭ ഭിന്നശേഷി കുട്ടിക്കൾക്കായുള്ള “നിറക്കൂട്ട്” കലോത്സവം സംഘടിപ്പിച്ചു

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ ഭിന്നശേഷി കുട്ടിക്കൾക്കായുള്ള “നിറക്കൂട്ട്” ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ദീപ്തി ഷൈലേഷ് സ്വാഗതം പറഞ്ഞു. അസിം വെളിമണ്ണ മുഖ്യാത്ഥിതി ആയ പരിപാടിയിൽ 60 ഓളം ഭിന്നശേഷി ക്കാരായ വിദ്യാർത്ഥികൾ പങ്കെടുത്തു. പാട്ട്, ഗ്രൂപ്പ് ഡാൻസ് , ദഫ്,ഒപ്പന,മാപ്പിളപാട്ട്,നാടൻപാട്ട്,തുടങ്ങിയ വിവിധ തരത്തിലുള്ള കലാ പരിപാടികളുമായി രാവിലെ 10 മണിക്ക് തുടങ്ങിയ പരിപാടി വൈകുന്നേരം 5 വരെ നീണ്ടു . തുടർന്ന് പങ്കെടുത്ത മുഴുവൻ പേർക്കുള്ള സമ്മാന ദാന ചടങ്ങ് നടന്നു. സ്ഥിരം സമിതി അംഗങ്ങളായ . മുജീബ് വാലാസി,മാരാത്ത് ഇബ്രാഹിം,കൗൺസിലർ ഇ.പി അച്ചുതൻ നഗരസഭ സെക്രട്ടറി എച്ച്.സീന തുടങ്ങിയവർ സംസാരിച്ചു. കൗൺസിലർമാരായ സിദ്ധീഖ് ഹാജി കളപ്പുലാൻ, ഷാഹിന റസാഖ്, സുബിത രാജൻ, എൻ.നൂർജഹാൻ, ആബിദ മൻസൂർ, കെ.വി ശൈലജ,താഹിറ ഇസ്മായിൽ,സദാനന്ദൻ കോട്ടീരി, നൗഷാദ് നാലകത്ത്,കെ.വിഉണ്ണികൃഷ്ണൻ,ശൈലജ പിലാക്കോളിൽ പറമ്പിൽ , ഉമ്മു ഹബീബ, റസീന മാലിക്ക്,സാജിതടീച്ചർ,മാനുക്ക,അങ്കണവാടി ടീച്ചേഴ്സ്,വർക്കേഴ്സ് തുടങ്ങിയർ പങ്കെടുത്തു. ഐ.സി.ഡി.എസ് സൂപ്പർ വൈസർ അമ്പിളി ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!