HomeNewsEducationActivityനൂറാം വാർഷികത്തോടനുബന്ധിച്ച് കൂടശ്ശേരി ഗവ.യു.പി സ്കൂളിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു

നൂറാം വാർഷികത്തോടനുബന്ധിച്ച് കൂടശ്ശേരി ഗവ.യു.പി സ്കൂളിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു

Koodasseri-gups-workshop

നൂറാം വാർഷികത്തോടനുബന്ധിച്ച് കൂടശ്ശേരി ഗവ.യു.പി സ്കൂളിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു

ആതവനാട്: കൂടശ്ശേരി ഗവ.യു.പി സ്കൂളിൽ നൂറാം വാർഷികത്തോടനുബന്ധിച്ച് കുട്ടികൾക്കായി ഏകദിന ശില്പശാല ‘അരങ്ങ്’ കവിയും മാതൃഭൂമി സീനിയർ റിപ്പോർട്ടറും സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ സാന്ദീപനി.സി ഉദ്ഘാടനം ചെയ്തു. കഥ – കവിത, നാടൻ പാട്ട്, അഭിനയം, ചിത്രരചന എന്നീ നാല് മേഖലകളായാണ് ശില്പശാല നടത്തിയത്. എം.കൃഷ്ണദാസ്(കഥ -കവിത), അനൂപ് മാവണ്ടിയൂർ(നാടൻപാട്ട്), സുരേഷ് മേച്ചേരി(ചിത്രരചന), റിയാസ് വളാഞ്ചേരി (അഭിനയം) എന്നിവർ നയിച്ചു. പ്രോഗ്രാം കൺവീനർ മനോജ് ടി.ജി ശില്പശാലയ്ക്ക് നേതൃത്വം നൽകിയവരെ പരിചയപ്പെടുത്തി. ചടങ്ങിൽ ഹെഡ്‌മിസ്ട്രസ് ശ്രീകല ടി എഴുത്തുകാരി ദേവകി നിലയങ്ങോട്, ചിത്രകാരൻ ആർടിസ്റ്റ് നമ്പൂതിരി എന്നിവർക്ക് അനുശോചനം രേഖപ്പെടുത്തി.1991-92 വർഷ പൂർവ്വ വിദ്യാർത്ഥികൾ ഭിന്നശേഷി ക്കാരനായ മുളക്കത്തൊടുവിൽ അബൂബക്കറിന് വീൽ ചെയർ സംഭാവന ചെയ്തു. PTA പ്രസിഡന്റ് സക്കീർ ഹുസൈൻ പി.കെ അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീകല ടി. സ്വഗതവും പ്രോഗ്രാം ജോയിന്റ് കൺവീനർ ഹസീന കെ.പി. നന്ദിയും പറഞ്ഞു. ചടങ്ങിൽ PTA വൈസ് പ്രസിഡന്റ് അശോകൻ ചേലൂർ, SMC ചെയർമാൻ ഷാഫി മേനോത്തിൽ, വൈസ് ചെയർമാൻ ശിവദാസൻ എം.പി എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!