HomeNewsBusinessവനിതകൾക്ക് ഷീ ടാക്‌സി, ഷീ ഓട്ടോ സംരംഭകരാകാൻ അവസരം

വനിതകൾക്ക് ഷീ ടാക്‌സി, ഷീ ഓട്ടോ സംരംഭകരാകാൻ അവസരം

വനിതകൾക്ക് ഷീ ടാക്‌സി, ഷീ ഓട്ടോ സംരംഭകരാകാൻ അവസരം

മലപ്പുറം: കുടുംബശ്രീയിൽനിന്ന് ഡ്രൈവിങ് പരിശീലനം പൂർത്തിയാക്കിയ വനിതകൾക്ക് ഷീ ടാക്‌സി, ഷീ ഓട്ടോ സംരംഭകരാകാൻ അവസരം. നിലവിൽ സ്വന്തമായി വാഹനമുണ്ടാകാൻ പാടില്ല. സംസ്ഥാന വനിതാ വികസന കോർപ്പറേഷനിൽനിന്ന് വായ്‌പ ലഭ്യമാക്കും. കുടുംബശ്രീയിൽനിന്ന് സബ്‌സിഡിയും ലഭിക്കും. പരമാവധി ഇളവുകളോടുകൂടി കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിൽനിന്ന് ഷീ ഓട്ടോ (ഇലക്‌ട്രിക് ഓട്ടോറിക്ഷ) വാങ്ങാൻ അവസരം ലഭിക്കും. താത്പര്യമുള്ളവർ അപേക്ഷാഫോം പൂരിപ്പിച്ച് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ, ദി ജെൻഡർ പാർക്ക്, എ-17, ബ്രാഹ്മിൻസ് കോളനി ലെയർ, കവടിയാർ, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ തപാൽ വഴിയോ ഓൺലൈനായോ 25-നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും: genderpark.gov.in


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!