HomeNewsGeneral‘മാലിന്യ മുക്ത വളാഞ്ചേരി’ പദ്ധതി ഉദ്‌ഘാടനം ചെയ്തു

‘മാലിന്യ മുക്ത വളാഞ്ചേരി’ പദ്ധതി ഉദ്‌ഘാടനം ചെയ്തു

waste-free-valanchery

‘മാലിന്യ മുക്ത വളാഞ്ചേരി’ പദ്ധതി ഉദ്‌ഘാടനം ചെയ്തു

വളാഞ്ചേരി:അടുക്കള മാലിന്യം വീട്ടുവളപ്പില്‍ സംസ്കരിക്കുന്നതിന് വളാഞ്ചേരി നഗരസഭ തുടക്കം കുറിച്ചിട്ടുള്ള പദ്ധതിയാണ് മാലിന്യ മുക്ത വളാഞ്ചേരി. ജൈവമാലിന്യം അലക്ഷ്യമായി വലിച്ചെറിയാതെ വീട്ടില്‍ തന്നെ സംസ്കരിച്ച് ജൈവവളമായി ഉപയോഗിക്കുന്നതിന് സാധ്യമാക്കുന്നതാണ് പദ്ധതി. ബയോ ഗ്യാസ് പ്ലാന്‍റ്, റിംഗ് കമ്പോസ്റ്റ്, ബയോ കമ്പോസ്റ്റ് എന്നിവയാണ് ഈ പദ്ധതിയിലൂടെ നല്‍കുന്നത്. റോഡുകളിലും മറ്റുപാതയോരങ്ങളുലും മാലിന്യം വലിച്ചെറിയുന്നത് തടയുക എന്നതും, വീടുകളില്‍ തന്നെ ഗ്യാസ് ഉല്‍പാദിപ്പിച്ച് ഗാര്‍ഹിക ആവശ്യങ്ങള്‍ പര്യാപ്തമാക്കുക എന്നതും ഇതിന്‍റെ ഉദ്ദേശ്യങ്ങളില്‍ പെടുന്നു. മാലിന്യ സംസ്കരണത്തിന് ശേഷം ലഭിക്കുന്നവ ഉപയോഗിച്ച് ജൈവ വളമാക്കി മാറ്റി വീടുകളില്‍ തന്നെ ഉപയോഗിക്കുന്നതിനാല്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കും ഈപദ്ധതി പ്രയോജനപ്രദമാണ്. ചെറിയ പ്ലോട്ടുകളില്‍ വീട് വെച്ച് താമസിക്കുന്നവര്‍ക്ക് മാലിന്യം സംസ്കരിക്കാന്‍ സ്ഥല സൗകര്യം ഇല്ലാത്തത് ബയോഗ്യാസ് പ്ലാന്‍റുകള്‍ അനുഗ്രമാണ്.
waste-free-valanchery
റിംഗ് കമ്പോസ്റ്റ് യൂന്നിറ്റ് 2970 പേർക്കും ബയോ കമ്പോസ്റ്റ് ബിൻ 1650 പേർക്കം ബയോ ഗ്യാസ് 33 പേർക്കുമായി മാലിന്യ മുക്ത വളാേഞ്ചേരി പദ്ധതിക്കായി 1,13,35,500 /-രൂപയാണ് ചില വഴിക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ അഷ്റഫ് അമ്പലത്തിങ്ങല്‍ നിര്‍വഹിച്ചു. വൈസ്ചെയര്‍പേഴ്സണ്‍ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാരാത്ത് ഇബ്രാഹിം, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ദീപ്തി ഷൈലേഷ്, വിദ്യാഭ്യാസ കലാ-കായികകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് വാലാസി, വികസന കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി എം മുഹമ്മദ് റിയാസ്, മരാമത്ത് കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റൂബി ഖാലിദ്, ടി.കെആബിദലി, പറശ്ശേരി അസ്സൈനാര്‍, വെസ്റ്റേണ്‍ പ്രഭാകരന്‍, സലാം വളാഞ്ചേരി, സാലിഹ് വി പി, സതീശ് ബാബു, വേണു ഗോപാല്‍ കൗണ്‍സിലര്‍മാരായ ഇ.പിഅച്ചുതന്‍,ഷൈലജ പി പി, സദാനന്ദന്‍ കോട്ടീരി, വീരാന്‍കുട്ടി പറശേരി, നൂര്‍ജ്ജഹാന്‍, തസ്ലീമ നദീര്‍, ഷൈലജ കെ വി, താഹിറ ഇസ്മയില്‍, ഷാഹിന റസാക്ക്, ഹസീന വട്ടോളി, സുബിത രാജന്‍, സിദ്ദീഖ് ഹാജി കളപ്പുലാന്‍, ഷിഹാബ് പാറക്കല്‍, ഉണ്ണികൃഷ്ണന്‍.കെ.വി, അഭിലാഷ്, നൗഷാദ്.എന്‍, കമറുദ്ദീന്‍ പാറക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!