HomeNewsMeetingവളാഞ്ചേരി നഗരസഭയിൽ തൊഴിലുറപ്പ് ജീവനക്കാരുടെ വാർഡ് സഭാ യോഗം ചേർന്നു

വളാഞ്ചേരി നഗരസഭയിൽ തൊഴിലുറപ്പ് ജീവനക്കാരുടെ വാർഡ് സഭാ യോഗം ചേർന്നു

mnrega-valanchery-ward-sabha

വളാഞ്ചേരി നഗരസഭയിൽ തൊഴിലുറപ്പ് ജീവനക്കാരുടെ വാർഡ് സഭാ യോഗം ചേർന്നു

വളാഞ്ചേരി: നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ 2023-24 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി തൊഴിലാളികളുടെ വാർഡ് സഭ യോഗം നടന്നു. ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സണ് റംല മുഹമ്മദ് അധ്യക്ഷത വഹിച്ചു. ട്രഷറി നിയന്ത്രണ മൂലം സർക്കാറിന്റെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും ഫണ്ട് ലഭിക്കാത്ത സാഹചര്യത്തിൽ 31 -12 – 2022- ലെ 26-ാം നമ്പർ തീരുമാന പ്രകരാരം തൊഴിലാ ളികൾക്ക് വേതനം നൽകുന്നതിനായി നഗരസഭ തനത് ഫണ്ടിൽ നിന്നും അനുവദിച്ച 3496500 രൂപയും കൈമാറി. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്, വിദ്യാഭ്യാസ കലാ- കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലിസി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം, മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ്, കൗൺസിലർമാരായ സിദ്ധീഖ് ഹാജി, നൂർജഹാൻ, തസ്ലീമ നദീർ , ഹസീന.വി, ശൈലജ കെ.വി, ആബിദ മൻസൂർ, ബദരിയ്യ ടീച്ചർ, ഷാഹിന റസാഖ്, നഗരസഭ സെക്രട്ടറി ഷമീർ മുഹമ്മദ്, ഉദ്യോഗസ്ഥരായ സജിൻ വി.ടി റഫീഖ് തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!