HomeNewsIncidentsവളാഞ്ചേരി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടി

വളാഞ്ചേരി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടി

വളാഞ്ചേരി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടി

വളാഞ്ചേരി: നഗരസഭ ഭരിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഗ്രൂപ്പ് പോരിന്റെ പേരില്‍ നഗരസഭാ ഓഫീസില്‍ പരസ്യമായി ഏറ്റുമുട്ടി. 

വര്‍ഷങ്ങളായി ഭരണസമിതിക്കകത്ത് നീറിപ്പുകഞ്ഞിരുന്ന ഗ്രൂപ്പ് പോരാണ് വ്യാഴാഴ്ച പകല്‍ സംഘട്ടനത്തിലെത്തിയത്. രാവിലെ നടന്ന കൌണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത് ഉച്ചഭക്ഷണത്തിന് പിരിഞ്ഞ സമയത്താണ് നഗരസഭാ വൈസ് ചെയര്‍മാന്‍ കെ വി ഉണ്ണികൃഷ്ണനും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി രാമകൃഷ്ണനും പരസ്യമായി ഏറ്റുമുട്ടിയത്.
മറ്റ് അംഗങ്ങള്‍ ഇടപെട്ടാണ് ഇവരെ പിടിച്ചുമാറ്റിയത്. യോഗത്തിലും ഇവര്‍ പരസ്പരം വാഗ്വാദത്തില്‍ ഏര്‍പ്പെടുക പതിവായിരുന്നു. എ-ഐ ഗ്രൂപ്പിന്റെ ഭിന്നതയും മുസ്ളിംലീഗ് ഓഫീസ് നിര്‍മാണത്തിനായി സ്ഥലം വിട്ടുനല്‍കിയ വിഷയവും ഗ്രൂപ്പ്വഴക്ക് രൂക്ഷമാക്കിയിരുന്നു. ഭരണസമിതിയുടെ പല തീരുമാനങ്ങളും നടപ്പാക്കുന്നതിന് കോണ്‍ഗ്രസിന്റെ ഭിന്നതമൂലം കഴിഞ്ഞിരുന്നില്ല. പ്രശ്നപരിഹാരത്തിനായി ഘടകകക്ഷി നേതാക്കള്‍ ശ്രമിച്ചിരുന്നുവെങ്കിലും ഒന്നും നടന്നില്ല. സംഘര്‍ഷം ഭരണസമിതിയെ വലിയ പ്രതിസന്ധിയിലെത്തിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണും മുസ്ളിംലീഗ് ഔദ്യോഗിക നേതൃത്വവും തമ്മിലും ശീതസമരം നിലനില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസിനകത്തെയും മുസ്ളിംലീഗിനകത്തെയും വിഭാഗീയത കാരണം ഉടലെടുത്ത ഭരണപ്രതിസന്ധി അടിയന്തരമായ പരിഹരിക്കണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ഭരണസമിതി യോഗത്തില്‍ ആവശ്യപ്പെട്ടു.

വളാഞ്ചേരി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടി. നഗരസഭാവൈസ് ചെയര്‍മാന്‍ കെവി ഉണ്ണികൃഷ്ണനും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ചിന്താമണി രാമകൃഷ്ണനും തമ്മിലുള്ള വാക്കുതര്‍ക്കം അവസാനം കയ്യാങ്കളിയിലും അക്രമത്തിലും കലാശിക്കുകയായിരുന്നു.

Posted by EChannel News on Thursday, August 24, 2017


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!