HomeNewsAccidentsകുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ തീവണ്ടിയുടെ ചവിട്ടുപടിയിൽ ഇരുന്ന് യാത്രചെയ്ത യുവാവിന്റെ കാൽ പ്ലാറ്റ്ഫോമിൽ ഇടിച്ച് പരിക്കേറ്റു

കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ തീവണ്ടിയുടെ ചവിട്ടുപടിയിൽ ഇരുന്ന് യാത്രചെയ്ത യുവാവിന്റെ കാൽ പ്ലാറ്റ്ഫോമിൽ ഇടിച്ച് പരിക്കേറ്റു

kuttippuram

കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ തീവണ്ടിയുടെ ചവിട്ടുപടിയിൽ ഇരുന്ന് യാത്രചെയ്ത യുവാവിന്റെ കാൽ പ്ലാറ്റ്ഫോമിൽ ഇടിച്ച് പരിക്കേറ്റു

കുറ്റിപ്പുറം : തീവണ്ടിയുടെ ചവിട്ടുപടിയിൽ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ ഫ്ളാറ്റ്ഫോമിന്റെ വശം തട്ടി യുവാവിന്റെ കാൽപ്പാദത്തിന് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം-മംഗലാപുരം മലബാർ എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന പയ്യന്നൂർ സ്വദേശി ഷമ്മാസിനാണ്‌ (24) കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന്റെ വശം തട്ടി പരിക്കേറ്റത്. ശനിയാഴ്ച പുലർച്ചെ 3.30നായിരുന്നു അപകടം. ഷമ്മാസിന്റെ വലതുകാലിന്റെ പാദത്തിനാണ് പരിക്കേറ്റത്. കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമികശുശ്രൂഷ നൽകിയതിനുശേഷം വിദഗ്ധ ചികിത്സക്കായി ഷമ്മാസിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!