HomeNewsMeetingവളാഞ്ചേരിയിൽ കാര്‍ഷിക കര്‍മ്മസേന രൂപീകരിച്ചു

വളാഞ്ചേരിയിൽ കാര്‍ഷിക കര്‍മ്മസേന രൂപീകരിച്ചു

muncipal-meeting

വളാഞ്ചേരിയിൽ കാര്‍ഷിക കര്‍മ്മസേന രൂപീകരിച്ചു

നഗരത്തിലെ കാര്‍ഷിക മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യുവാക്കളുടെയും പരമ്പരാഗത കര്‍ഷകരുടെയും കൂട്ടായ്മയ്ക് വളാഞ്ചേരിയിൽ തുടക്കമായി. നഗരസഭ ആസൂത്രണം ചെയ്യുന്ന വിവിധ പ്രോജക്ടുകളുടെ ഫലപ്രദമായ നടത്തിപ്പ് കാര്‍ഷിക കര്‍മ്മസേനയിലൂടെ ഉറപ്പുവരുത്തുമെും നഗരസഭയിലെ 33 വാര്‍ഡുകളിലും നടക്കുന്ന ഊര്‍ജ്ജിത പച്ചക്കറി കൃഷി പദ്ധതിയായ ഗ്രീന്‍ 33 പദ്ധതിക്ക് കാര്‍ഷിക കര്‍മ്മസേന നേതൃത്വം നൽകുമെും കര്‍മ്മസേന രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് നഗരസഭാദ്ധ്യക്ഷ എം. ഷാഹിന ടീച്ചര്‍ പ്രസ്താവിച്ചു. muncipal-meeting
നഗരസഭാ വൈസ് ചെയര്‍മാന്‍ കെവി. ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കാര്‍ഷിക കര്‍മ്മ സേനയുടെ ബൈലോ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സൺ സി.കെ. റുഫീന അവതരിപ്പിച്ചു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ സി. അബ്ദുനാസര്‍, സി. രാമകൃഷ്ണന്‍, മുനിസിപ്പൽ ആസൂത്രണ സമിതി അംഗങ്ങളായ അഷ്‌റഫ് അമ്പലത്തിങ്ങൽ, പറശ്ശേരി അസൈനാര്‍, കൃഷി ഓഫീസര്‍ ആര്‍. പുരുഷോത്തമന്‍, നഗരസഭാ സൂപ്രണ്ട് എന്‍.എ. ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മൂര്‍ക്കത്ത് മുസ്തഫ സ്വാഗതവും ഷംസു പാറക്കൽ കൃതജ്ഞതയും പറഞ്ഞു.
സി.എം. റിയാസ് (പ്രസിഡന്റ്), സുരേഷ്‌കുമാര്‍ പറയത്ത് (വൈസ്. പ്രസിഡന്റ്), അബുദുള്‍ കരീം വടക്കേ പീടിയേക്കൽ (സെക്രട്ടറി), അബുാസര്‍ കൂത്തുകല്ലിങ്ങൽ (ജോ. സെക്രട്ടറി) ഷംസു പാറക്കൽ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായ വളാഞ്ചേരി കാര്‍ഷിക കര്‍മ്മസേനയെ യോഗം തെരഞ്ഞെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!