HomeNewsAchievementsഫിഷറീസ് സർവകലാശാല ഫലം; എം.എസ്.സി മറൈൻ കെമിസ്ട്രിയിൽ ഒന്നാം റാങ്ക് വളാഞ്ചേരി സ്വദേശി മർവ ഷാഹിദിന്

ഫിഷറീസ് സർവകലാശാല ഫലം; എം.എസ്.സി മറൈൻ കെമിസ്ട്രിയിൽ ഒന്നാം റാങ്ക് വളാഞ്ചേരി സ്വദേശി മർവ ഷാഹിദിന്

marwa-shahid-kufos

ഫിഷറീസ് സർവകലാശാല ഫലം; എം.എസ്.സി മറൈൻ കെമിസ്ട്രിയിൽ ഒന്നാം റാങ്ക് വളാഞ്ചേരി സ്വദേശി മർവ ഷാഹിദിന്

ഫിഷറീസ് യൂണിവേഴ്സിറ്റി നടത്തിയ ബിരുദാനന്തര ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി വളാഞ്ചേരി സ്വദേശി മർവ. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസി (കുഫോസ്) ൽ നിന്ന് എം.എസ്.സി മറൈൻ കെമിസ്ട്രി പരീക്ഷയിലാണ് മർവ ഷാഹിദ് മികച്ച നേട്ടം കരസ്ഥമാക്കിയത്.
marwa-shahid-kufos
പാഠ്യപാഠ്യേതര വിഷയങ്ങളിൽ ഉന്നത നിലവാരം പുലർത്തിയിരുന്ന മർവ പ്ലസ് ടു തലം വരെയുള്ള വിദ്യാഭ്യാസം പൂർത്തിയാക്കിയത് യു.എ.ഇയിലായിരുന്നു. മികച്ച വിദ്യാർത്ഥികൾക്ക് യു എ ഇയിൽ നൽകി വരുന്ന ശൈഖ് ഹംദാൻ അവാർഡ്, ഷാർജ എക്സലൻസ് അവാർഡ് എന്നിവ നേടിയിരുന്നു. സ്കോളർഷിപ്പോടെ തന്നെയാണ് മർവ തൻ്റെ പിജി വിദ്യാഭ്യാസം പൂർത്തിയാക്കിയതെന്ന് മതാവ് വളാഞ്ചേരി ഓൺലൈനിനോടെ പറഞ്ഞു. വളാഞ്ചേരി പൈങ്കണ്ണൂർ പാണ്ടികശാല സ്വദേശിയും അൽ ഐൻ യൂണീവേഴ്സിറ്റിയിൽ ഉദ്യോഗസ്ഥനുമായ ഷാഹിദിൻ്റെയും അഭിഭാഷകയായ റസിയയുടെയും മകളാണ് മർവ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!