HomeNewsFeaturedസ്പോൺസർഷിപ്പിലൂടെ ക്ലാസ് ലൈബ്രറികൾ ഒരുക്കി എടയൂരിലെ ഒരു സ്കൂൾ

സ്പോൺസർഷിപ്പിലൂടെ ക്ലാസ് ലൈബ്രറികൾ ഒരുക്കി എടയൂരിലെ ഒരു സ്കൂൾ

vadakkumpuram aup school

സ്പോൺസർഷിപ്പിലൂടെ ക്ലാസ് ലൈബ്രറികൾ ഒരുക്കി എടയൂരിലെ ഒരു സ്കൂൾ

കരേക്കാട്: കരേക്കാട് വടക്കുംപുറം എ‌യു‌പി സ്കൂളിന് എന്നും ഓർമ്മയിൽ നിൽക്കുന്ന ദിനമായി മാറി  കഴിഞ്ഞ ദിവസം. vadakkumpuram aup schoolപൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും സാമൂഹ്യ-രാഷ്ട്രീയ-സന്നദ്ധ സംഘടനകളും രക്ഷിതാക്കളും മഹത് വ്യക്തികളും സ്ഥാപനങ്ങളും സ്കൂളിലെ പ്രീപ്രൈമറി (എൽ‌കെ‌ജി, യു‌കെ‌ജി) മുതൽ 7-ാം ക്ളാസ് വരെയുളള 38 ക്ളാസുകളിലെ ക്ളാസ് ലൈബ്രറികൾക്ക് നൽകിയ അലമാരകളുടെ സമർപ്പണം നടന്നു . കൂടെ അക്കാദമിക് മാസ്റ്റർ പ്ളാൻ അവതരണവും രക്ഷാകർത്തൃ വിദ്യാഭ്യാസ പരിശീലനവും നടന്നു. vadakkumpuram aup schoolഎടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ രാജീവ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് മെമ്പർ പരീത് കരേക്കാട്, വാർഡ് മെമ്പർമാരായ പി.നസീറ ബാനു, വി.പി ഹുസൈൻ എന്ന കുഞ്ഞാപ്പു, ബി‌ആർ‌സി ബി‌പി‌ഒ പി.എ. ഗോപാലകൃഷ്ണൻ, സ്കൂൾ മാനേജർ സി.സി അബുഹാജി, പി‌ടി‌എ പ്രസിഡൻറ് എ.പി നാസർ, ഹെഡ്മിസ്ട്രസ് എം.സരളകുമാരി,  പി‌ടി‌എ വൈസ് പ്രസിഡൻറ് എ.കെ അബൂബക്കർ ഹാജി, എംപി‌ടി‌എ പ്രസിഡൻറ് കെ.പി രാധിക, എ.വാസന്തി ടീച്ചർ, എൻ.മുഹമ്മദലി മാസ്റ്റർ, വി.പി ഉസ്മാൻ മാസ്റ്റർ, കെ.പി അബ്ദുൽ മജീദ് മാസ്റ്റർ, കെ.സുരേന്ദ്രൻ മാസ്റ്റർ, കെ.അബൂബക്കർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു. vadakkumpuram aup schoolകൂടുതൽ ഡിവിഷനുകളുളള സ്കൂളുകളിൽ ഇങ്ങനെ ക്ളാസ് ലൈബ്രറികൾ സ്പോൺസർഷിപ്പി ലൂടെ ഒരുക്കിയത് മലപ്പുറം ജില്ലയിലെ തന്നെ ആദ്യ സംരഭമാണ് എന്ന് ബി‌പി‌ഒ പറഞ്ഞു. പൊതു വിദ്യാലയങ്ങൾക്ക് കരുത്തു പകരുന്ന ഇത്തരം പ്രവർത്തനങ്ങളെ എല്ലാവരും പ്രശംസിച്ചു.vadakkumpuram aup school


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!