എം.ഇ.എസ് കോളേജില്‍ അധ്യാപക ഒഴിവ്‌ . പൊന്നാനി എം.ഇ.എസ് കോളേജില്‍ താത്കാലിക അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ് (4), സ്റ്റാറ്റിസ്റ്റിക്‌സ് (1), പൊളിറ്റിക്‌സ് (1), മാനേജ്‌മെന്റ് (4), കൊമേഴ്‌സ് (1), സുവോളജി (1), നിയമം (പാര്‍ട്ട് ടൈം) എന്നീ വിഷയങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കും.

കോഴിക്കോട് കൊളീജിയേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം ഏപ്രില്‍ 15-ന് മുന്‍പായി കോളേജില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.