HomeNewsCrimeFinancial crimes150 കോടിയുടെ ജി.എസ്.ടി തട്ടിപ്പ്; പൊന്നാനി സ്വദേശികളായ രണ്ടുപേര്‍ കസ്റ്റഡിയില്‍

150 കോടിയുടെ ജി.എസ്.ടി തട്ടിപ്പ്; പൊന്നാനി സ്വദേശികളായ രണ്ടുപേര്‍ കസ്റ്റഡിയില്‍

gst-crime

150 കോടിയുടെ ജി.എസ്.ടി തട്ടിപ്പ്; പൊന്നാനി സ്വദേശികളായ രണ്ടുപേര്‍ കസ്റ്റഡിയില്‍

വളാഞ്ചേരി: ഇല്ലാത്ത കച്ചവടത്തിന്റെ പേരിൽ ജി.എസ്.ടി തട്ടിപ്പ്. പൊന്നാനി സ്വദേശികളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അടയ്ക്ക കച്ചവടത്തിന്റെ മറവിലാണ് കബളിപ്പിച്ചത്. പ്രതികളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ നിന്നും നോട്ടെണ്ണുന്ന യന്ത്രവും വ്യാജ ചെക്കുകളും പൊലീസ് പിടിച്ചെടുത്തു. എടയൂർ സ്വദേശി യൂസഫിന്റെ പരാതിയിലാണ് വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
gst-crime
പൊന്നാനി സ്വദേശികളായ റാഷിദ് റഫീഖിനെയും ഫൈസൽ നാസറിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാജ കമ്പനികളുണ്ടാക്കി കോടികളുടെ അടക്ക കച്ചവടം നടത്തിയതായി ക്രിത്രിമ രേഖ നിർമിച്ചാണ് പണം തട്ടിയത്. കോടികളുടെ അടക്ക കയറ്റുമതി നടത്തുന്നതിന്റെ വ്യാജരേഖകൾ നൽകി ജി.എസ്.ടിയിൽ നിന്ന് 5 ശതമാനം സ്വന്തം അക്കൗണ്ടിലേക്ക് ഇൻപുട്ട് നികുതിയായി എത്തിച്ചായിരുന്നു തട്ടിപ്പ്.മലപ്പുറം, തൃശൂർ, പാലക്കാട്‌, കോഴിക്കോട്‌, വയനാട്‌, കാസർകോട്‌ ജില്ലകൾ കേന്ദ്രീകരിച്ചാണ്‌ മൂവരും കൂടുതൽ തട്ടിപ്പ്‌ നടത്തിയത്‌. വളാഞ്ചേരി എടയൂർ സ്വദേശി യൂസഫിന്റെ പരാതിയിലാണ്‌ കേസെടുത്തത്‌. യൂസഫിന്റെ പേരിൽ മൂന്ന്‌ ജിഎസ്‌ടി നമ്പറുണ്ട്‌. വൈഎസ്‌ ട്രേഡിങ് മലപ്പുറം, ദാസ്‌ ഏജൻസീസ്‌ അഹമ്മദബാദ്‌, സ്‌റ്റാർ എന്റർപ്രൈസസ്‌ ഡൽഹി എന്നീ സ്ഥാപനങ്ങൾ മുഖേനയാണ്‌ തട്ടിപ്പ്‌ നടത്തിവന്നത്‌. ചരക്ക്‌ നീക്കമില്ലാതെ ബിൽ ട്രേഡിങ്ങിലൂടെമാത്രമാണ്‌ ഇടപാട്‌. വളാഞ്ചേരി എടയൂർ സ്വദേശി രഞ്ജിത്തിന്റെ വീട്ടിൽ ജിഎസ്‌ടി ഉദ്യോഗസ്ഥർ വന്നപ്പോഴാണ്‌ തന്റെ പേരിൽ രാജ്‌ എന്റർപ്രൈസസ്‌ എന്ന സ്ഥാപനം തുടങ്ങി പ്രതികൾ വൻ തട്ടിപ്പ്‌ നടത്തുകയാണെന്ന വിവരം അറിഞ്ഞത്‌. ഇത്തരത്തിൽ 13 കോടി രൂപയുടെ ഇടപാട്‌ നടത്തിയതായാണ്‌ അറിവ്‌. പലരിൽനിന്നായി 107 കോടി രൂപയുടെ ഇടപാടുകളുടെ ബിൽ ട്രേഡിങ് വെട്ടിപ്പ്‌ അന്വേഷണത്തിൽ വെളിപ്പെട്ടു.
crime-banner
കൊട്ടടക്കയും തേങ്ങയും കയറ്റുമതി ചെയ്യുന്ന കമ്പനിയെന്ന് സ്വയം പരിചയപ്പെടുത്തിയാണ് നിക്ഷേപകരെ സമീപിച്ചിരുന്നത്. ജി.എസ്.ടി അക്കൗണ്ട് നിർമിക്കുന്നതും സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്നതുമെല്ലാം പ്രതികൾ തന്നെയായിരുന്നു.
ജി.എസ്.ടി തുക അടയ്ക്കാതായതിനെ ത്തുടർന്ന് ജി.എസ്.ടി ഉദ്യോഗസ്ഥർ പരാതിക്കാരെ സമീപിച്ചതോടെയാണ് വഞ്ചിക്കപ്പെട്ട വിവരം ആദ്യ കണ്ണികൾ അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ നിക്ഷേപകർ പരാതിയുമായെത്തുമെന്നാണ് കരുതുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!