HomeNewsCrimeകുറ്റിപ്പുറം സ്വദേശിനിയെ പീഢിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം: മൂന്ന് പേർക്ക് ശിക്ഷ

കുറ്റിപ്പുറം സ്വദേശിനിയെ പീഢിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം: മൂന്ന് പേർക്ക് ശിക്ഷ

crime

കുറ്റിപ്പുറം സ്വദേശിനിയെ പീഢിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം: മൂന്ന് പേർക്ക് ശിക്ഷ

കുറ്റിപ്പുറം: തവനൂരിൽ ഇരുപത്തേഴുകാരിയെ വിവാഹം ചെയ്തു ബെംഗളൂരുവിൽ കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ചു പീഡിപ്പിക്കുകയും അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്ന കേസിൽ സ്ത്രീ ഉൾപ്പെടെ മൂന്നുപേർക്കു 10 വർഷം കഠിനതടവും മൊത്തം 70,000 രൂപ പിഴയും ജില്ലാ പട്ടികജാതി/വർഗ കോടതി വിധിച്ചു.

പിഴ അടച്ചാൽ അരലക്ഷം രൂപ പരാതിക്കാരിക്കു നഷ്ടപരിഹാരമായി നൽകും. ബെംഗളൂരു 24ൽ ദസറഹള്ളി മുരളീകൃഷ്ണൻ (47), തവനൂർ കുട്ടമ്പി പി.പി. സുരേഷ് (36), ഭാര്യ തൃക്കണാപുരം കളത്തിൽ വളപ്പിൽ നിഷ (32) എന്നിവർക്കാണു ശിക്ഷ. ആദ്യ വിവാഹം മറച്ചുവച്ചു ഒന്നാം പ്രതി പരാതിക്കാരിയെ വിവാഹം കഴിക്കുകയും ബെംഗളൂരുവിൽ കൊണ്ടുപോയി മറ്റു പ്രതികൾക്കൊപ്പം ആറുമാസത്തോളം ഒരു മുറിയിൽ താമസിപ്പിച്ചു പീഡിപ്പിച്ചെന്നും കഴുത്തിൽ കയർമുറുക്കിയും മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി അപായപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് കേസ്. 2010 സെപ്റ്റംബറിലാണ് കുറ്റിപ്പുറം പൊലീസ് കേസ് റജിസ്റ്റർ ചെയ്യുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!