HomeNewsCrimeവിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന‌് പരാതി; യുവാവിനെ തേടി ബംഗളൂരു സ്വദേശിനി വളാഞ്ചേരിയിൽ

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന‌് പരാതി; യുവാവിനെ തേടി ബംഗളൂരു സ്വദേശിനി വളാഞ്ചേരിയിൽ

cuff

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന‌് പരാതി; യുവാവിനെ തേടി ബംഗളൂരു സ്വദേശിനി വളാഞ്ചേരിയിൽ

ബെംഗളൂരുവിൽ മലയാളി യുവതിയെ മലപ്പുറം സ്വദേശി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി. യുവതിയെ ഗർഭിണിയാക്കിയ വളാഞ്ചേരി സ്വദേശി അജ്മൽ ബാബു നാട്ടിലേക്കു മുങ്ങുകയായിരുന്നു. യുവാവിനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.
ajmal-mohammed
വളാഞ്ചേരി പാണ്ടികശാല സ്വദേശി അജ്മല്‍ മുഹമ്മദ് ഫേയ്സ്ബുക്കിലൂടെയാണ് ബെംഗളുരുവിലുള്ള യുവതിയുമായി ബന്ധം സ്‌ഥാപിച്ചത്. വിവാഹ വാഗ്ദാനം ചെയ്തു പീഡനത്തിന് ഇരയാക്കി. ഗർഭിണിയായതോടെ പ്രതി മുങ്ങി. ഒരു ലക്ഷത്തിഏഴായിരം രൂപ തട്ടിയെടുക്കുകയും ചെയ്ത ശേഷമാണ് അജ്മലിനെ കാണാതായത്. തുടർന്ന് ഈ യുവതിയെ വിവാഹം കഴിക്കാമെന്നും പണം തിരിച്ചു തരാമെന്നും പറഞ്ഞു നാട്ടിലേക്കു വിളിച്ചു വരുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപെടുത്തിയതിനുമെതിരെ അജ്മല്‍ മുഹമ്മദിനെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തു. പീഡനത്തിനും പണം തട്ടിയെടുത്തതിനുമെതിരെ കർണാടക പോലീസും അജ്മലിനെതിരെ കേസെടുത്തിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!