HomeNewsEducationExamsസമസ്ത പൊതുപരീക്ഷ: മൂല്യനിർണയം തുടങ്ങി

സമസ്ത പൊതുപരീക്ഷ: മൂല്യനിർണയം തുടങ്ങി

samastha-chelari

സമസ്ത പൊതുപരീക്ഷ: മൂല്യനിർണയം തുടങ്ങി

തേഞ്ഞിപ്പലം : സമസ്ത കേരള ഇസ്‍ലാംമത വിദ്യാഭ്യാസബോർഡ് നടത്തിയ പൊതുപരീക്ഷയുടെ മൂല്യനിർണയം ആരംഭിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസബോർഡ് പൊതുപരീക്ഷ നടത്തുന്നത്. ഈ വർഷത്തെ പൊതുപരീക്ഷയിൽ 2,62,508 കുട്ടികൾ പങ്കെടുത്തിട്ടുണ്ട്. 7220 സെന്ററുകളാണ് പരീക്ഷയ്ക്കുവേണ്ടി ഒരുക്കിയിരുന്നത്. കോവിഡ്-19 പശ്ചാത്തലത്തിൽ ഈവർഷം 129 ഡിവിഷൻ കേന്ദ്രങ്ങളിൽവെച്ചാണ് മൂല്യനിർണയം നടത്തുന്നത്.
Ads
ഓരോ ഡിവിഷൻ കേന്ദ്രത്തിലും ഒരു സൂപ്രണ്ടും അസിസ്റ്റന്റ്‌ സൂപ്രണ്ടുമാണ് മൂല്യനിർണയക്യാമ്പിന് നേതൃത്വംനൽകുന്നത്. മൊത്തം 10,50,032 ഉത്തരപേപ്പറുകളാണ് പരിശോധനയ്ക്കുള്ളത്. കോവിഡ്-19 കാരണം വിദേശങ്ങളിൽ ഓൺലൈനായാണ് പരീക്ഷ നടത്തിയിരുന്നത്. മൂല്യനിർണയം പൂർത്തിയാക്കി ടാബുലേഷൻ നടപടികൾക്കുശേഷം ഈമാസം അവസാനത്തോടെ ഫലപ്രഖ്യാപനം നടത്തുമെന്ന് സമസ്ത പരീക്ഷാബോർഡ് ചെയർമാൻ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!