നീറ്റ് പിജി 2024 പുനഃക്രമീകരിച്ചു; പരീക്ഷ ജൂലൈ ഏഴിന്
നീറ്റ് ബിരുദാനന്തരപരീക്ഷ ജൂലായ് ഏഴിന് നടത്തുമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (NBEMS). പരീക്ഷ മാര്‍ച്ച് മൂന്നിന് നടത്തിയേക്കുമെന്ന് പ്രഖ്യാപിച്ച 09.11.2023ലെ നോട്ടീസ് അസാധുവാക്കി പരീക്ഷ ജൂലൈ ഏഴിലേക്ക് പുനക്രമീകരിച്ചതായി NBEMS വ്യക്തമാക്കി. നീറ്റ് പിജി 2024-ന്റെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നതിനുള്ള കട്ട് ഓഫ് തീയതി ഓഗസ്റ്റ് 15 ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് nbe.edu.in, natboard.edu.in. സന്ദര്‍ശിക്കുക.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here