HomeNewsFoodതദ്ദേശസ്ഥാപനങ്ങൾ: സ്ഥിരംസമിതി തിരഞ്ഞെടുപ്പ് ഏഴുമുതൽ

തദ്ദേശസ്ഥാപനങ്ങൾ: സ്ഥിരംസമിതി തിരഞ്ഞെടുപ്പ് ഏഴുമുതൽ

valanchery-muncipality

തദ്ദേശസ്ഥാപനങ്ങൾ: സ്ഥിരംസമിതി തിരഞ്ഞെടുപ്പ് ഏഴുമുതൽ

മലപ്പുറം: തദ്ദേശസ്ഥാപനങ്ങളിലെ സ്ഥിരംസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ്. 7, 8, 11, 12 തീയതികളിൽ നടക്കും. ഓരോ തദ്ദേശസ്ഥാപനത്തിലും സൗകര്യപ്രദമായ തീയതിയിൽ വരണാധികാരിയുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പിന് അഞ്ചുദിവസം മുമ്പെങ്കിലും അംഗങ്ങൾക്ക് നോട്ടീസ് നൽകും.
edayur-panchayath
ഗ്രാമപ്പഞ്ചായത്തിൽ ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യ- വിദ്യാഭ്യാസം എന്നിങ്ങനെ നാല് സ്ഥിരം സമിതികളാണുള്ളത്. ജില്ലാപഞ്ചായത്തിൽ ഇവയ്ക്ക് പുറമെ പൊതുമരാമത്ത് സ്ഥിരംസമിതി കൂടിയുണ്ട്. നഗരസഭകളിൽ ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യം, മരാമത്ത്, വിദ്യാഭ്യാസ -കലാ കായികം എന്നിങ്ങനെ ആറ് സ്ഥിരംസമിതികളുണ്ട്. കോർപ്പറേഷനുകളിൽ ഇവയ്ക്കുപുറമെ നഗരാസൂത്രണം, നികുതി അപ്പീൽ എന്നിവയടക്കം എട്ടു സമിതികളാണുള്ളത്.
irimbiliyam-grama-panchayath
അധ്യക്ഷ, ഉപാധ്യക്ഷർ ഒഴികെ എല്ലാ അംഗങ്ങളും ഏതെങ്കിലുമൊരു സ്ഥിരംസമിതിയിൽ അംഗമായിരിക്കും. ഒന്നിൽക്കൂടുതൽ സമിതികളിൽ അംഗത്വമുണ്ടാവുകയുമില്ല. ധനകാര്യസമിതിയുടെ അധ്യക്ഷൻ വൈസ് പ്രസിഡന്റ് ആയതിനാൽ ഈ സമിതിയുടെ തലപ്പത്തേക്ക് തിരഞ്ഞെടുപ്പ് ഉണ്ടാവില്ല.
kuttippuram-block-office
മൊത്തം അംഗങ്ങളുടെ എണ്ണത്തിന് ആനുപാതികമായാണ് ഒാരോ സമിതിയിലെയും അംഗങ്ങളെ നിശ്ചയിക്കുക. ആദ്യം സ്ത്രീസംവരണ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുക.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!