HomeNewsAgricultureപാടം ഒരു പാഠം; ജനകീയ കൊയ്ത്തുത്സവം ഉത്സവമാക്കി കോട്ടൂർ സ്കൂൾ വിദ്യാർഥികൾ

പാടം ഒരു പാഠം; ജനകീയ കൊയ്ത്തുത്സവം ഉത്സവമാക്കി കോട്ടൂർ സ്കൂൾ വിദ്യാർഥികൾ

kottur school

പാടം ഒരു പാഠം; ജനകീയ കൊയ്ത്തുത്സവം ഉത്സവമാക്കി കോട്ടൂർ സ്കൂൾ വിദ്യാർഥികൾ

കോട്ടക്കൽ: പാടം ഒരു പാഠം പദ്ധതിയുടെ ഭാഗമായി കോട്ടൂർ എ.കെ.എം ഹയർ സെക്കഡറി സ്കൂൾ ഹരിതസേനയുടെയും എൻ എസ് എസ് യൂണിറ്റും സംയുക്തമായി വില്ലൂർ പാടത്തിറക്കിയ നെൽ കൃഷി വിളവെടുത്തു. വിളവെടുത്ത നെല്ല് “കോട്ടൂർ റൈസ് ” എന്ന ബ്രാൻഡിൽ അഞ്ചിനം മൂല്യവർധിത ഉൽപന്നങ്ങളായി വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം.കോട്ടക്കൽ കൃഷിഭവൻ നൽകിയ പൊന്നി ഇനം വിത്താണ് ഉപയോഗിച്ചത്.ജനകീയ കൊയ്ത്തുൽസവം കോട്ടക്കൽ എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ നിർവ്വഹിച്ചു. നഗരസഭാ ചെയർമാൻ കെ കെ നാസർ അദ്ധ്യക്ഷനായി.
kottur school
ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ടി.വി സുലൈഖാബി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അലവി തൈക്കാട്ട്, കൗൺസിലർമാരായ അബ്ദുറഹീം എന്ന നാണി, ലൈലാ റഷീദ്, കെ റംല, സ്കൂൾ മാനേജർ കെ ഇബ്രാഹീം ഹാജി,പ്രധാന അധ്യാപകൻ ബഷീർ കുരുണിയൻ, പ്രൻസിപ്പൽ അലി കടവണ്ടി, പി.ടി.എ പ്രസിഡന്റ് ജുനൈദ് പരവക്കൽ, പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങളായ സുബൈർ, ജയദേവൻ കോട്ടക്കൽ, മൊയ്തുപ്പഹാജി, അലവി പാപ്പായി ചടങ്ങിൽ സംബദ്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!