HomeNewsTrafficപെരിന്തൽമണ്ണ നഗരത്തിൽ ഇന്നു മുതൽ ഗതാഗത പരിഷ്​കരണം

പെരിന്തൽമണ്ണ നഗരത്തിൽ ഇന്നു മുതൽ ഗതാഗത പരിഷ്​കരണം

perinthalmanna-town

പെരിന്തൽമണ്ണ നഗരത്തിൽ ഇന്നു മുതൽ ഗതാഗത പരിഷ്​കരണം

പെരിന്തൽമണ്ണ: നഗരത്തിൽ നടപ്പാക്കുന്ന ഗതാഗത പരിഷ്​കരണത്തിന് ഇന്നുമുതൽ തുടക്കമാവും. പ്രധാന ജംഗ്ഷനുകളിലെ തിരക്ക് കുറയ്ക്കുകയും പുതിയ ബസ്​സ്റ്റാൻഡ് കൂടി ഉൾപ്പെടുത്തി മറ്റ് രണ്ട് ബസ് സ്റ്റാൻഡുകളെ സജീവമാക്കാനുമാണ് നഗരസഭാതല ഗതാഗത ക്രമീകരണ സമിതി പരിഷ്​കാരം നടപ്പാക്കുന്നത്.കൂടുതൽ ബസുകളും തറയിൽ ബസ്​സ്റ്റാൻഡിലും പുതിയ സ്റ്റാൻഡിലും വന്നുപോകുന്ന തരത്തിലാണ് പരിഷ്​കാരം. നഗരത്തിൽ അഞ്ച് ബസ്‌​സ്റ്റോപ്പുകൾ മാത്രമാണ്​ നിലനിറുത്തിയിട്ടുള്ളത്. മണ്ണാർക്കാട് റോഡിൽ ജില്ലാ ആശുപത്രിക്ക് സമീപവും കെ.എസ്.ആർ.ടി.സിക്ക് മുൻവശവും പട്ടാമ്പി റോഡിൽ ചെറുകാട് കോർണർ, പോസ്റ്റ്ഓഫീസ് എന്നിവിടങ്ങളിലും ഊട്ടി റോഡിൽ മാനത്തുമംഗലത്തും മാത്രമാണ് ഇനി മുതൽ ബസ്‌​സ്റ്റോപ്പുകൾ ഉണ്ടാവുക. ട്രാഫിക്ക് പരിഷ്​കാരത്തിൽ പ്രതിഷേധിച്ച് ബസുടമസ്ഥ സംഘവും മർച്ചന്റ്​സ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്. ഊട്ടി റോഡിനെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടുള്ള പരിഷ്​കാരം നടപ്പാക്കുന്നത് പുനഃപരിശോധിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!