HomeNewsAccidentsപൊന്നാനിയിൽ കടലിൽ കുളിക്കാനിറങ്ങിയ 
യുവാവ്‌ മരിച്ചു

പൊന്നാനിയിൽ കടലിൽ കുളിക്കാനിറങ്ങിയ 
യുവാവ്‌ മരിച്ചു

ummer-farook-40-perinthalmanna-1096419

പൊന്നാനിയിൽ കടലിൽ കുളിക്കാനിറങ്ങിയ 
യുവാവ്‌ മരിച്ചു

പൊന്നാനി പഴയ ജങ്കാർജെട്ടിക്കുസമീപം കൂട്ടുകാരോടൊത്ത്‌ കടലിൽ കുളിക്കാനിറങ്ങിയ യുവാവ്‌ തിരയിൽപ്പെട്ട്‌ മരിച്ചു. പെരിന്തൽമണ്ണ ജൂബിലി റോഡിൽ വടക്കേക്കര മുഹമ്മദിന്റെ മകൻ ഉമ്മർ ഫാറൂഖ് (40)ആണ് മരിച്ചത്‌. തിരയിൽപ്പെട്ട യുവാവിനെ ഉടൻ പൊലീസ് ജീപ്പിൽ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്‌ച വൈകിട്ട്‌ ഏഴോടെയാണ്‌ സംഭവം. ഉമ്മ: സൈനബ. ഭാര്യ: സമീറ. മക്കൾ: ഹിസാം, മറുവ, സഫ. സഹോദരങ്ങള്‍: ആസ്യ, ഹസീമ, റോസ് ന. മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!