HomeNewsGeneralകുറ്റിപ്പുറം പാലം അറ്റകുറ്റപ്പണി; ആദ്യ ഘട്ടം പൂർത്തിയായി

കുറ്റിപ്പുറം പാലം അറ്റകുറ്റപ്പണി; ആദ്യ ഘട്ടം പൂർത്തിയായി

kuttippuram-bridge-work

കുറ്റിപ്പുറം പാലം അറ്റകുറ്റപ്പണി; ആദ്യ ഘട്ടം പൂർത്തിയായി

കുറ്റിപ്പുറം : കുറ്റിപ്പുറം പാലം കമാനത്തിന്റെ തകർന്ന ബീമുകളുടെ അറ്റകുറ്റപ്പണി ആദ്യഘട്ടം പൂർത്തിയായി. ബുധനാഴ്‌ച രാത്രി 11 മണിയോടെയാണ് ജോലികൾ ആരംഭിച്ചത്. വ്യാഴാഴ്‌ച പുലർച്ചെ നാലുമണിയോടെ അറ്റകുറ്റപ്പണിയുടെ ആദ്യഘട്ടം പൂർത്തിയാക്കി. ആദ്യഘട്ടത്തിൽ തകർന്ന രണ്ടു ബീമുകളുടെയും അടിയിലും മുകളിലും ഇരുമ്പുപൈപ്പുകൾ സ്ഥാപിച്ച് ബീമുകൾ ബലപ്പെടുത്തി. പിന്നീട് ഇരുമ്പുപൈപ്പുകൾ ഇരുവശങ്ങളിലെ കമാനങ്ങളുമായും ബന്ധിപ്പിക്കുകയുമായിരുന്നു. ഇനി മിനുക്കുപണികൾ മാത്രമാണ് അവശേഷിക്കുന്നത്.
kuttippuram-bridge-work
വാഹനഗതാഗതത്തിന് തടസ്സമില്ലാതെ ഒരുമണിക്കൂർ കൊണ്ട് ചെയ്തു തീർക്കാവുന്ന പണിയാണിത്. പുനർനിർമാണം പൂർത്തിയായശേഷം ബീമുകൾ വിദഗ്ധസംഘത്തെക്കൊണ്ട് പരിശോധന നടത്തിക്കുമെന്ന് സി.ഐ. ശശീന്ദ്രൻ മേലേയിൽ അറിയിച്ചു. ഏതാനും ആഴ്‌ചകൾക്കു മുൻപാണ് ആറുവരിപ്പാത നിർമാണം കരാറെടുത്ത കമ്പനിയായ കെ.എൻ.ആർ.സി.എലിന്റെ ഉടമസ്ഥതയിലുള്ള ലോറിയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്ന മണ്ണുമാന്തിയന്ത്രം തട്ടി കമാനത്തിന്റെ ബീമുകൾ തകർന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!