HomeNewsReligionകുറ്റിപ്പുറം നൊട്ടനാലുക്കൽ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം തുടങ്ങി

കുറ്റിപ്പുറം നൊട്ടനാലുക്കൽ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം തുടങ്ങി

nottanalukkal-kuttippuram

കുറ്റിപ്പുറം നൊട്ടനാലുക്കൽ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം തുടങ്ങി

കുറ്റിപ്പുറം:ശ്രീ നൊട്ടനാലുക്കൽ ഭഗവതി ക്ഷേത്രത്തിൽ ദേശ താലപ്പൊലി മഹോത്സവത്തിന് തുടക്കമായി. മേൽശാന്തി അമേറ്റൂർ നാരായണൻ നമ്പൂതിരി കൊടിയേറ്റി. നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്ത പൊങ്കാല സമർപ്പണവും നടന്നു. ഈ മാസം 13ന് ആണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം.ഗണപതി ഹോമത്തോടുകൂടിയാണ് ഉത്സവ ചsങ്ങുകൾ ആരംഭിക്കുക.
nottanalukkal-kuttippuram
സോപാന സംഗീതം, പഞ്ചാരി മേളം, ഭഗവതി എഴുന്നെള്ളിപ്പ്, പ്രസാദ ഊട്ട്, നൊട്ട നാൽത്തറ മേളം, പൂതൻതിറ, കാവുതീണ്ടൽ, കാളവേല, കളമെഴുത്ത് ആഘോഷവരവുകൾ, ആകാശവിസ്മയ കാഴ്ച , വള്ളുവനാട് കലാക്ഷേത്രയുടെ നാടൻ പാട്ടും അരങ്ങേറും. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയ്ക്ക് ശ്രീ കമ്പാല മഹാദേവ ക്ഷേത്രത്തിൽ നിന്നും പാതിരാതാലം എഴുന്നെള്ളിയ്ക്കും. തുടർന്ന് ചവിട്ടുകളിയും അരങ്ങേറും. രാവിലെ 5 മണി മുതൽ ഭഗവതി തോറ്റം തുടങ്ങും. വൈകുന്നേരം മധുകുംഭം എഴുന്നെള്ളിപ്പ്, ഗുരുതി തർപ്പണം തുടങ്ങിയ ചടങ്ങുകളോടെ ഈ വർഷത്തെ ദേശ താലപ്പൊലി മഹോത്സവത്തിൻ്റെ കൊടിയിറങ്ങും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!