HomeNewsAnimalsതിണ്ടലം ശിവ ക്ഷേത്രത്തിന് സമീപം ജനങ്ങൾക്ക് ഭീഷണിയായ തേനീച്ചക്കൂട് നീക്കം ചെയ്തു

തിണ്ടലം ശിവ ക്ഷേത്രത്തിന് സമീപം ജനങ്ങൾക്ക് ഭീഷണിയായ തേനീച്ചക്കൂട് നീക്കം ചെയ്തു

bee-edayur-thindalam

തിണ്ടലം ശിവ ക്ഷേത്രത്തിന് സമീപം ജനങ്ങൾക്ക് ഭീഷണിയായ തേനീച്ചക്കൂട് നീക്കം ചെയ്തു

എടയൂർ: തിണ്ടലം ശിവക്ഷത്രത്തിനു സമീപം മരത്തിനു മുകളിലെ തേനീച്ചക്കൂട് നീക്കം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ കൈപ്പുറം അബ്ബാസ് എത്തിയാണ് അപ്പിയോ വിഭാഗത്തിൽപ്പെട്ട തേനീച്ചകളെ നീക്കം ചെയ്തത്. മലന്തേനീച്ച , കാട്ടീച്ച എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ തേനീച്ചയുടെ കൂട് ഇളകിയതിനെ തുടർന്ന് പരിസരവാസികൾക്ക് കഴിഞ്ഞ ദിവസം കുത്തേറ്റിരുന്നു. തുടർന്ന് ക്ഷേത്രകമ്മിറ്റിക്കാർ അബ്ബാസിനെ അറിയിക്കുകയായിരുന്നു. അബ്ബാസ് എത്തി രണ്ട് മീറ്ററോളം നീളമുള്ള കൂട് മാറ്റി. ഇത്തരത്തിലുള്ള ഈച്ചകളുടെ കൂട്ടമായി ഉള്ള കുത്ത് മനുഷ്യന് ഏറ്റു കഴിഞ്ഞാൽ രക്തസമ്മർദ്ദം കുറയുകയും മരണം വരെ സംഭവിക്കുകയും ചെയ്യാൻ സാധ്യതയുണ്ടെന്ന് അബ്ബാസ് പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!